യുഎഇയിൽ കനത്ത മഴ: സ്വകാര്യ, പൊതു വിദ്യാലയങ്ങൾക്കും, സർവ്വകലാശാലകൾക്കും മുന്നറിയിപ്പ് നൽകി അധികൃതർ – മുഴുവൻ വിദ്യാലയങ്ങളും അടച്ചിടും

0 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ കനത്ത മഴയെ തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും ഫെബ്രുവരി 12 തിങ്കളാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്കുൾപ്പെടെയാണ് അവധി.

യു.എ.ഇയിലെ മോശം കാലാവസ്ഥയിൽ രക്ഷിതാക്കൾ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സുരക്ഷിതമായ പഠന ഓപ്ഷനുകൾ പരിഗണിക്കാൻ അതോറിറ്റി സ്ഥാപനങ്ങളെ ഉപദേശിച്ചു.

മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും താപനിലയിൽ വരാനിരിക്കുന്ന മാറ്റത്തെ നേരിടാൻ രാജ്യം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. പ്രത്യേകിച്ച് കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ പൊതുജനങ്ങളെ അറിയിച്ചു.

യുഎഇയിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതർ വ്യക്തമാക്കി.

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. മൂടൽ മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിങ്ങനെ മോശം കാലാവസ്ഥയിൽ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേഗപരിധി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

You May Also Like

More From Author

+ There are no comments

Add yours