യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

1 min read
Spread the love

യു.എ.ഇയിൽ കനത്തമഴയെ തുടർന്ന് റാസൽഖൈമയിലുൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ അധികൃതർ പറയുന്നതനുസരിച്ച്, മാർച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം മുതൽ മാർച്ച് 10 ഞായറാഴ്ച ഉച്ചവരെ രാജ്യത്ത് കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും ഇത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അറിയിച്ചു.

ശക്തമായ കാറ്റ് റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ ഇടയാക്കും. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ശനിയാഴ്ച അർദ്ധരാത്രി വരെ ഏറ്റവും മോശമായ കാലാവസ്ഥയായിരിക്കും.

അത്യാവശ്യത്തിനല്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാരാന്ത്യത്തിൽ താഴ്വരകളിലേക്കും പർവതങ്ങളിലേക്കും പോകുന്ന എല്ലാ റോഡുകൾ യു.എ.ഇ അടച്ചിടും.

വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ശനിയാഴ്ച അർദ്ധരാത്രി വരെ ഏറ്റവും മോശമായ കാലാവസ്ഥയായിരിക്കുമെന്ന് എൻസിഎം അറിയിച്ചിട്ടുണ്ട്.
അബുദാബിയിലേക്കും അതിൻ്റെ അടുത്തപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതിന് മുമ്പ് അൽ ദഫ്ര, അൽ ഐൻ മേഖലകളിൽ നിന്ന് മോശം കാലാവസ്ഥ ആരംഭിക്കും. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ ഉൾപ്പെടെ ദുബായിലും അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കും. ഞായറാഴ്ച വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറയും.

“അത്യാവശ്യ” സാഹചര്യങ്ങളിലൊഴികെ വീട്ടിൽ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു. പർവതങ്ങൾ, താഴ്‌വരകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് – സുരക്ഷിതമായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

ആലിപ്പഴ വർഷങ്ങളെക്കുറിച്ചും NCEMA മുന്നറിയിപ്പ് നൽകി, തങ്ങളേയും അവരുടെ സ്വത്തുക്കളേയും കാറുകളേയും ആലിപ്പഴത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടു.

You May Also Like

More From Author

+ There are no comments

Add yours