കടുത്ത വേനൽച്ചൂടിന് ആശ്വാസമായി, യുഎഇയിലെ അൽ ഐൻ നഗരത്തിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വൈകുന്നേരം ആലിപ്പഴത്തിനൊപ്പം കനത്ത മഴയും പെയ്യ്തു.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈകുന്നേരം 6.15 ന് പോസ്റ്റ് ചെയ്ത വീഡിയോകളിലാണ് മഴയുടെ വിശദാംശങ്ങൾ പങ്കുവച്ചിരിക്കുന്നത്.
UAE-യിൽ ഉടനീളം താപനില കുതിച്ചുയരുകയാണ്, ചൊവ്വാഴ്ച രാജ്യത്ത് ഒരു പുതിയ ഉയരം രേഖപ്പെടുത്തി, മെർക്കുറി 50.8 ഡിഗ്രിയിൽ എത്തി. പ്രാദേശിക സമയം ജൂലൈ 9 ന് ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയതെന്ന് എൻസിഎം അറിയിച്ചു.
കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സൂചനാബോർഡുകളിലും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലും കാണിച്ചിരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു.
ഇടയ്ക്കിടെയുള്ള വേനൽമഴ യുഎഇയിൽ അസാധാരണമല്ല, അവ സാധാരണയായി സെപ്റ്റംബറിൽ വേനൽക്കാലം അവസാനം വരെ നീണ്ടുനിൽക്കും. “യുഎഇ അടുത്ത കുറച്ച് ആഴ്‌ചകളിൽ മഴ പ്രതീക്ഷിക്കുന്നു, കാരണം വേനൽക്കാല മാസങ്ങളിൽ മഴ സാധാരണമാണ്, സാധാരണയായി സെപ്റ്റംബർ 23 വരെ നീണ്ടുനിൽക്കും.”എൻസിഎമ്മിൽ നിന്നുള്ള ഡോ അഹമ്മദ് ഹബീബ് പറഞ്ഞു,
+ There are no comments
Add yours