കനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ സുരക്ഷാ മുന്നറിയിപ്പ്

1 min read
Spread the love

അബു​ദാബി: അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് പോലീസ് സുരക്ഷാ മുന്നറിയപ്പ് നൽകി. അബുദാബി തലസ്ഥാനത്തെ മിക്ക റോ‍ഡുകളും ഇന്ന് കാലത്ത് മുതൽ മൂടൽ മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ഇതേ തുടർന്ന് ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് സോഷ്യൽ മീഡിയയിലെ അറിയിപ്പിൽ അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡി(Sheikh Khalifa Bin Zayed International Road)ൽ – ഇക്കാഡ് എന്നറിയപ്പെടുന്ന അബുദാബി ഇൻഡസ്ട്രിയൽ സിറ്റിക്കും അൽ അരിസം പാലത്തിനും ഇടയിൽ മൂടൽമഞ്ഞ് മൂലമുള്ള അപകടകരമായ സാഹചര്യങ്ങൾ കാരണം വാഹന വേഗത പരിധി മണിക്കൂറിൽ 80 കി.മീ ആക്കി.

മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ താൽക്കാലിക വേഗപരിധി പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അബുദാബി ദ്വീപ്, യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ്, ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിൽ അൽ ജുബൈൽ ദ്വീപ്, കോർണിഷ്, അൽ ബത്തീൻ വിമാനത്താവളം എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

വരും ദിവസങ്ങളിൽ രാജ്യത്തുടനീളം കൂടുതൽ മൂടൽമഞ്ഞ് മൂടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മുന്നറിയിപ്പ്.

You May Also Like

More From Author

+ There are no comments

Add yours