ലോകത്തിലെ എല്ലാ രുചികളും ഒരുമിക്കുന്നു; ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ‘ഗൾഫ് ഫുഡ്’ ഇന്ന് മുതൽ

1 min read
Spread the love

ദുബായ്: ഇന്ന് മുതൽ ഫെബ്രുവരി 21 വരെ ദുബായിൽ നടക്കുന്ന ഗൾഫുഡ് 2025 സന്ദർശകർക്കായി തുറന്നു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പാനീയമേളയാണ് ​ഗൾഫ് ഫുഡ്.

വിവിധസംസ്കാരങ്ങളിലെ ഭക്ഷണങ്ങൾ, ഭക്ഷണരീതികൾ, ഭക്ഷ്യ വ്യവസായം, സാങ്കേതിക വിദ്യകൾ, ഉൽപ്പാദന വിതരണ രീതികൾ തുടങ്ങിയവയുടെ ഭാഗമാകാനും പരിചയപ്പെടാനും അവസരം ഒരുക്കി വേൾഡ് ട്രേഡ് സെൻററിലാണ് ഇന്ത്യയടക്കം 200 രാജ്യങ്ങളിൽനിന്നുള്ള 5000-ത്തിലധികം കമ്പനികൾ ഗൾഫ് ഫുഡിൻറെ ഭാഗമാകുന്നത്.

പ്രദർശനവും വിൽപ്പനയും മാത്രമല്ല, നിക്ഷേപസാധ്യതകളും തുറന്നിടുകയാണ് ഗൾഫ് ഫുഡ്. പുതിയ വിപണികൾ കണ്ടെത്താനും വ്യവസായ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനും പ്രദർശനം സഹായകരമാണ്.

ഉപഭോക്താക്കളെ അടുത്തു കണ്ട്, ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനാകുമെന്നതാണ് ഗൾഫ് ഫുഡിൻറെ വലിയ പ്രത്യേകതകളിലൊന്ന്. വിവിധതരം പാനീയങ്ങൾ, പഴം പച്ചക്കറികൾ, ഡയറി ഉത്പന്നങ്ങൾ, മാംസം, ധാന്യങ്ങൾ, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങൾ എന്നിവ പല വിഭാഗങ്ങളായി ഗൾഫ് ഫുഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വ്യക്തികൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഗൾഫ് ഫുഡിലെ ഉപഭോക്താക്കളാണ്.

​ഗൾഫ് ഫുഡിലെ സന്ദർശകർക്കായി 4,400 അധിക പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ടിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ജാഫിലിയയിലും അൽ കിഫാഫിലും സബീലിനെ കൂടാതെ ദുബായ് മാളിലെയും അൽ വാസൽ ക്ലബ്ബിലെയും പരിപാടിയിലുടനീളം കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് റെഗുലേറ്റർ എക്‌സിനോട് പറഞ്ഞു. ഇതര പാർക്കിംഗ് സ്ഥലങ്ങളിലേക്ക് നയിക്കുന്ന സൈൻബോർഡുകൾ ഉണ്ട്, അതിൽ പറയുന്നു.

സന്ദർശകർക്ക് വേദിയായ ദുബായ് വേൾഡ് ട്രേഡ് സെൻ്റർ വരെ മെട്രോയിൽ പോകാം, പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് സൗജന്യ ബസ് ഷട്ടിലുകളും പ്രവർത്തിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours