കുവൈത്ത്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്ന് 283 വിദേശികളെ പിരിച്ചുവിട്ടു. കഴിഞ്ഞ മൂന്നര വർഷത്തിനിടെയാണ് ഇത്രയും വിദേശ ഉദ്യോഗസ്ഥരെ മന്ത്രാലയം സർവീസിൽ നിന്ന് നീക്കം ചെയ്തത്. നിലവിൽ സർക്കാർ മേഖലയിൽ 91,000 വിദേശികൾ ജോലി ചെയ്യുന്നുണ്ട്.
2020 മാർച്ച് ഒന്നു മുതൽ 2023 ഓഗസ്റ്റ് 17 വരെയുള്ള കാലത്താണ് ഇത്രയും പേരെ പിരിച്ചുവിട്ടതെന്ന് അധികൃതർ വെളിപ്പെടുത്തി. പൊതുമരാമത്ത് മന്ത്രാലയത്തിൽ ഇപ്പോൾ 242 വിദേശി ജീവനക്കാരുണ്ട്. സർക്കാർ ജോലികൾ സ്വദേശിവത്കരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ.
സ്വദേശികളെ സർക്കാർ ജോലി പൂർണമായി ഏൽപ്പിക്കുന്നതിന് കുവൈറ്റ് ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിനായി സിവിൽ സർവീസ് കൗൺസിൽ 11/ 2017 നമ്പർ പ്രമേയം പുറപ്പെടുവിച്ചിരുന്നു. ഈ വ്യവസ്ഥകൾ പാലിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വിശദീകരിച്ചു.
+ There are no comments
Add yours