ശൈത്യകാല അവധിയ്ക്ക് വിട; കൊടും തണുപ്പിൽ യുഎഇയിലെ സ്കൂളുകൾ ഇന്ന് തുറന്നു

0 min read
Spread the love

ശൈത്യകാല അവധിയ്ക്ക് ശേഷം യുഎഇയിൽ ഇന്ന് സ്‌കൂളുകൾ തുറന്നു. 3 ആഴ്ചത്തെ ശൈത്യകാല അവധിക്ക് ശേഷമാണ് സ്‌കൂൾ തുറക്കുന്നത്. കേരള, സിബിഎസ്ഇ സിലബസിലുള്ള വിദ്യാർത്ഥികൾ അവസാന പാദ പഠനത്തിലേക്ക് കടക്കുമ്പോൾ പ്രാദേശിക, വിദേശ സിലബസിലുള്ള വിദ്യാർത്ഥികൾ രണ്ടാം പാദ പഠനം തുടരും.

ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ 10, 11, 12 വിദ്യാർഥികൾ റിവിഷൻ ടെസ്റ്റുകളുടെയും പ്രീ മോഡലിന്റെയും തിരക്കിലാകും. സിബിഎസ്ഇ ബോർഡ് പരീക്ഷ അടുത്ത മാസവും എസ്എസ്എൽസി പരീക്ഷകൾ മാർച്ചിലുമാണ് നടക്കുക.

അവധിക്കു നാട്ടിൽ പോയ പലരും കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാനനിരക്കുമൂലം തിരിച്ചെത്തിയിട്ടില്ല. നേരത്തേ മടക്കയാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാത്തവരാണ് നിരക്ക് കുറയുന്നത് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് സ്കൂൾ തുറന്നാലും വിദ്യാർഥികളുടെ ഹാജർ നില കുറവായിരിക്കും.

യുഎഇയിൽ അനുഭവപ്പെടുന്ന കൊടും തണുപ്പും സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രയെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അധികൃതർ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours