ഓൺലൈൻ വിവാഹം; മാർ​ഗനിർ​ദ്ദേശം പുറത്തിറക്കി യു.എ.ഇ

1 min read
Spread the love

യു.എ.ഇ: ഐ ഡു(I Do) പ്രക്രിയ കാര്യക്ഷമമാക്കി യു.എ.ഇ. വരനും വധുവും ഒന്നിച്ച് എത്തിച്ചേരാൻ സാധിക്കാത്ത വിധം അകലെയാണെങ്കിലും ഇനി വിവാഹം സാധ്യമാകും. വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനായി കൈപ്പറ്റാനും സാധിക്കും.

2023 ഒക്ടോബറിലാണ് ദുബായ് കോടതി ആദ്യമായി വിദൂര വിവാഹം എന്ന ആശയത്തിന് അം​ഗീകാരം നൽകുന്നത്. ദുബായിലെ അമുസ്‌ലിം നിവാസികൾക്ക് ഔദ്യോഗികമായി അംഗീകൃതവും ആധികാരികവുമായ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇതുവഴി നേടാൻ സാധിക്കും. കക്ഷികളിലൊരാൾ ദുബായിലെ താമസക്കാരനും രണ്ട് കക്ഷികളും കുറഞ്ഞത് 21 വയസ്സ് പ്രായമുള്ളവരുമാകണം എന്നത് മാത്രമാണ് നിബന്ധന.

എന്നിരുന്നാലും, ഒരു ഓൺലൈൻ വിവാഹത്തിന് അപേക്ഷിക്കുമ്പോൾ, ദമ്പതികൾ നിരവധി രേഖകൾ സമർപ്പിക്കുകയും നിബന്ധനകൾ പാലിക്കുകയും വേണം.

നിബന്ധനകൾ

ഇരുകൂട്ടരും അവിവാഹിതരായിരിക്കണം

രണ്ട് പാർട്ടികളും അമുസ്‌ലിംങ്ങളായിരിക്കണം

എമിറേറ്റ്‌സ് ഐഡി കാർഡ് കൈവശമുള്ള കക്ഷികളിൽ ഒരാളെങ്കിലും ദുബായിൽ താമസിക്കുന്നവരായിരിക്കണം

ദമ്പതികളുടെ പ്രായം കുറഞ്ഞത് 21 വയസ്സ് ആയിരിക്കണം

അതാത് രാജ്യങ്ങളിലെ എംബസിയിൽ നിന്നുള്ള രണ്ട് കക്ഷികളുടെയും ആധികാരിക സർട്ടിഫിക്കറ്റ്


രേഖകൾ രാജ്യത്തിന് പുറത്ത് നൽകിയിട്ടുണ്ടെങ്കിൽ അവ ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾ സാക്ഷ്യപ്പെടുത്തിയിരിക്കണം

എല്ലാ രേഖകളും PDF ഫോർമാറ്റിൽ ആയിരിക്കണം

യുഎഇയിലെ നീതിന്യായ മന്ത്രാലയത്തിൽ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ നിയമപരമായ രേഖകൾ അറബിയിൽ ഉള്ളതായിരിക്കണം

യുഎഇക്ക് പുറത്ത് നിന്ന് നൽകുന്ന രേഖകൾ, ബന്ധപ്പെട്ട രാജ്യത്തെ വിദേശകാര്യ മന്ത്രാലയം, ആ രാജ്യത്തെ യുഎഇ എംബസി, യുഎഇയുടെ വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം എന്നിവയും സാക്ഷ്യപ്പെടുത്തിയിരിക്കണം.

ഉടമ്പടി, സർട്ടിഫിക്കേഷൻ, തിരുത്തൽ എന്നിവയുൾപ്പെടെയുള്ള കരാർ ഘട്ടങ്ങൾക്കായി ദുബായ് കോടതികൾ ഒരു ഓട്ടോമേറ്റഡ് സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇത്രയേറെ സൗകര്യങ്ങൾ ഉയർന്നതോടെ ഓൺലൈൻ വിവാഹം പലരും അം​ഗീകരിച്ചു തുടങ്ങി.

You May Also Like

More From Author

+ There are no comments

Add yours