സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രീയേറ്റേഴ്സിനെയും സ്വാഗതമരുളാൻ ഒരുങ്ങുകയാണ് യുഎഇ. ‘GCC ക്രിയേറ്റേഴ്‌സ് സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2024’ ഈ വർഷവും യു.എ.ഇ നടത്താൻ തീരുമാനിച്ചു.
2024 ഏപ്രിലിൽ അവാർഡ് ഷോ നടത്താനാണ് തീരുമാനം. മികച്ച ഇൻഫ്ലുവൻസറെയും, കണ്ടെന്റ് ക്രിയേറ്റർമാരെയും തിരഞ്ഞെടുക്കും ഒപ്പം അപേക്ഷകൾ അയക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കുന്ന സോഷ്യൽമീഡിയ താരങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാനും സാധിക്കും. യു.എ.ി ആസ്ഥാനമായുള്ള GCC ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് വിഭാഗമാണ് അവാർഡ് ഷോ സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങൾക്കിടയിൽ അതിവേഗം വളരുന്ന, സ്വാധീനം ചെലുത്താൻ സാധിക്കുന്ന സോഷ്യൽ മീഡിയ താരങ്ങൾക്ക് പ്രോത്സാഹനവും പാരിതോഷികവും നൽകുക എന്നതുകൂടിയാണ് അവാർഡിന്റെ ലക്ഷ്യം.
സോഷ്യൽ മീഡിയ താരങ്ങളാൽ മിഡിൽ ഈസ്റ്റും സമ്പന്നമാണ്. യൂട്യൂബിൽ നിന്നും മറ്റും കണ്ടന്റ് ക്രീയേറ്റർമാരായും, ഇൻഫ്ലുവൻസർമാരായും സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ പണം സമ്പാദിക്കുന്ന ഒരു വലിയ യുവതലമുറ മിഡിൽ ഈസ്റ്റിലും ഉണ്ട്. ഊർജ്ജസ്വലമായ ഈ കമ്മ്യൂണിറ്റിയെ തിരിച്ചറിയുന്നതിനും പ്രതിഫലം നൽകുന്നതിനും വേണ്ടിയാണ് ജിസിസി ക്രിയേറ്റേഴ്സിന്റെ സ്പോട്ട് ലൈറ്റ് അവാർഡ് 2024 രൂപകൽപ്പന ചെയ്യ്തിരിക്കുന്നത്.
അടുത്തിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻഫ്ലുവൻസർമാർക്കും യൂട്യൂബേർഴ്സിനും വേണ്ടി നടത്തിയ 150 മില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് പിന്നാലെയാണ് GCC ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് വിഭാഗം അവാർഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
125-ലധികം നോമിനികളും 200ലധികം കണ്ടെന്റ് ക്രിയേറ്റർമാരും 55ലധികം അവാർഡുകളും ഉണ്ടാകും. 30 മില്ല്യണോളം പേർ അവാർഡിനായി അപേക്ഷിക്കുമെന്നാണ് GCC ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് വിഭാഗത്തിന്റെ കണക്ക് കൂട്ടൽ
+ There are no comments
Add yours