സൗദിയിൽ ജനകീയമാകുന്ന ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ

0 min read
Spread the love

സൗദി: സൗദിയിൽ ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ ജനകീയമാകുന്നു.

ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്നതാണ് വ്യാപാരികൾക്ക് ആവശ്യമായ ഈ സോഫ്റ്റ് വെയർ. പതിമൂന്ന് വർഷമായി സൗദിയിൽ ഉപയോഗത്തിലുള്ള ഈ സോഫ്റ്റ് വെയറിന് സൗദിയിലെ സകാത്ത് ടാക്സ് അതോറിറ്റിയുടെ അംഗീകാരമുണ്ട്.

സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അവരുടെ ഇ.ആർ.പി സോഫ്റ്റ് വെയർ സൗദി മന്ത്രാലയത്തിലേക്ക് ബന്ധിപ്പിക്കണം. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ ഈ നിബന്ധന പാലിക്കൽ വ്യാപാരികൾക്ക് നിർബന്ധമാണ്.

അതിനായി വിപണിയിലുള്ള മുൻനിര സോഫ്റ്റ് വെയറാണ് ഫുജിഷ്ക.നെറ്റ് ഇല്ലാത്ത സാഹചര്യത്തിലും ഈ സോഫ്റ്റ് വെയറിന്റെ പിഒഎസ് മെഷിനീനുകളും വാൻ സെയിൽസ് ആപ്പും പ്രവർത്തിക്കും. ഒരു സ്ഥാപനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും അനുയോജ്യമാകും വിധമാണ് സോഫ്റ്റ് വെയർ വികസിപ്പിച്ചിരിക്കുന്നത്.അതിവേഗത്തിൽ മാറുന്ന ഐടി രംഗത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ് ഫുജിഷ്ക സോഫ്റ്റ് വെയർ.

ഓൺലൈൻ വഴി സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന സകാത്ത് അതോറിറ്റിയുടെ രണ്ടാം ഘട്ട പദ്ധതിക്കും അംഗീകാരം ലഭിച്ചതാണ്. സെൻട്രൽ ബില്ലിങ് സിസ്റ്റത്തിലൂടെ സ്ഥാപനത്തിന്റെ ലോകത്തുള്ള ഏത് ബ്രാഞ്ചുകളിലേയും അക്കൗണ്ടിങ്, സ്റ്റോക്ക് വിവരങ്ങളും അറിയാനാകും.

You May Also Like

More From Author

+ There are no comments

Add yours