ചെങ്കടൽ ആക്രമണം; യു.എ.ഇയിൽ ഉൾപ്പെടെ വസ്ത്രങ്ങൾ മുതൽ കാറുകൾക്ക് വരെ വില ഉയർന്നേക്കാം

1 min read
Spread the love

റിയാദ്: ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിലും അനിശ്ചിതത്വത്തിലും ആ​ഗോള വ്യാപാരത്തിൽ വലിയ അപകട സാധ്യതകളാണ് നിലനിൽക്കുന്നത്. വസ്ത്രങ്ങൾ മുതൽ കാറുകൾ വരെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയർന്നേക്കുമെന്നാണ് സൂചന.

ആഗോള നിർമ്മാതാക്കളും ചില്ലറ വ്യാപാരികളും ചെങ്കടലിലെ ഷിപ്പിംഗ് തടസ്സങ്ങളിൽ നിന്ന് വലിയ അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നുണ്ട്. ചെങ്കടലിലെ കാലതാമസവും ചരക്ക് ചെലവ് വർദ്ധിക്കുന്നതും ഉയർന്ന ഉപഭോക്തൃ വിലയിലേക്ക് നയിച്ചേക്കാം.

ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ഷിപ്പിംഗ് പാതകളിലെ തടസ്സങ്ങൾ മൂലം ഇലക്ട്രോണിക്സ്, മറ്റ് മെഷീൻ യന്ത്രങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ചില്ലറ വിൽപ്പന, ഓട്ടോമോട്ടീവ് ഭാഗങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ തുടങ്ങിയ മേഖലകൾ ഏറ്റവും വലിയ ആഘാതം നേരിടുമെന്ന് വിദഗ്ധർ പറയുന്നു.

യെമനിലെ ഹൂതി വിമതർ നവംബർ അവസാനത്തോടെ വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ സൂയസ് കനാൽ വഴി വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിടുകയാണ്. “ദീർഘമായ വ്യാപാര ദൂരവും ഉയർന്ന ചരക്ക് നിരക്കും ഭക്ഷ്യ വിലകളിൽ സ്വാധീനം ചെലുത്തും,” യുഎൻ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (അൺക്‌റ്റാഡ്) കോൺഫറൻസിലെ വ്യാപാര സൗകര്യ വിഭാഗം മേധാവി ജാൻ ഹോഫ്മാൻ കഴിഞ്ഞ ആഴ്ച പറഞ്ഞു.”പ്രധാന ആഗോള വ്യാപാര പാതകളിലെ തടസ്സങ്ങൾ ഊർജ്ജ വിലയെ ബാധിക്കുകയും പണപ്പെരുപ്പ അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു,” ഹോഫ്മാൻ പറഞ്ഞു.

ആഫ്രിക്കയുടെ തെക്കേ അറ്റത്ത് ചരക്ക് കടത്തിവിടാൻ ഹൂതികൾ ഷിപ്പിംഗ് കമ്പനികളെ നിർബന്ധിതരാക്കിയതിന് ശേഷം സൂയസ് കനാലിലൂടെയുള്ള വ്യാപാരത്തിൻ്റെ അളവ് കഴിഞ്ഞ രണ്ട് മാസത്തിനിടെ 42 ശതമാനം കുറഞ്ഞതായി അൺക്യാറ്റഡ്(Unctad) കഴിഞ്ഞ ആഴ്ച പറഞ്ഞു.

ആക്രമണത്തിനു ശേഷം ചെങ്കടലിലൂടെയുള്ള ചരക്കുകളുടെ വില കുത്തനെ ഉയർന്നു. ഡിസംബറിലെ അവസാന വാരത്തിൽ കണ്ടെയ്‌നർ ചരക്ക് നിരക്കിലെ ശരാശരി വർധന, ഒരാഴ്ചയ്ക്കുള്ളിൽ 500 ഡോളറിലധികമായിരുന്നു. ഇത് റെക്കോർഡിലെ ഏറ്റവും ഉയർന്ന പ്രതിവാര വർധനയാണെന്ന് യുഎൻ ബോഡി പറഞ്ഞു.

ആഗോള വ്യാപാരത്തിനുള്ള മറ്റൊരു പ്രധാന മാർഗമായ പനാമ കനാൽ ചെങ്കടൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. പനാമ കനാലിലൂടെയുള്ള കഴിഞ്ഞ മാസത്തെ മൊത്തം ഗതാഗതം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 36 ശതമാനവും രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 62 ശതമാനവും കുറവായിരുന്നുവെന്നും അൺക്യാറ്റഡ് വ്യക്തമാക്കുന്നു.

ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്, വൈകാതെ ചെങ്കടലിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ആ​ഗോള വ്യാപരത്തിൽ ഉയർന്ന വിലവർധനവാകും രേഖപ്പെടുത്തുക. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇത് ബാധിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

You May Also Like

More From Author

+ There are no comments

Add yours