ദുബായ്: യുഎഇയുടെ 52ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായിൽ സൗജന്യ പൊതുപാർക്കിംഗ്. നാളെ ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെയുള്ള ദേശീയ ദിന അവധി ദിവസങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (Dubai Roads and Transport Authority) അറിയിച്ചു.
പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെയുള്ള എല്ലായിടത്തും സൗജന്യമായിരിക്കും. ഡിസംബർ അഞ്ച് ചൊവ്വാഴ്ച പാർക്കിംഗ് താരിഫ് പഴയ രീതിയിൽ പുനരാരംഭിക്കും.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ആർടിഎ സേവനങ്ങളുടെ പ്രവൃത്തി സമയത്തിലും മാറ്റങ്ങളുണ്ടാവും. പെയ്ഡ് പാർക്കിങ് സോണുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ, മറൈൻ ട്രാൻസ്പോർട്ട് മാർഗങ്ങൾ, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ, വാഹനങ്ങളുടെ സാങ്കേതിക പരിശോധന എന്നിവയ്ക്ക് പ്രവൃത്തി സമയങ്ങളിലെ മാറ്റം ബാധകമാണ്.
+ There are no comments
Add yours