വർഷങ്ങളായി എമിറാത്തി രാജകുമാരനെന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹമുകൾ തട്ടിയ ശേഷം, വിദേശത്ത് കഴിയുകയായിരുന്ന അലക്സ് ടാന്നസ് എന്ന 38 കാരനായ ലെബനീസ് യുവാവിനെ എഫ്ബിഐ അറസ്റ്റ് ചെയ്യ്തു.
കുട്ടികളുടെ കസ്റ്റഡി കാര്യത്തിനായി വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അദ്ദേഹത്തെ യുഎസിലെ ടെക്സസിലെ സാൻ അൻ്റോണിയോയിൽ വച്ചാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
ബോണ്ടില്ലാതെ തടവിലിടാൻ ഉടൻ ഉത്തരവിടുകയും കഴിഞ്ഞ വെള്ളിയാഴ്ച സാൻ അൻ്റോണിയോയിലെ ഫെഡറൽ കോടതിയിൽ ഹാജരാകുകയും ചെയ്തു. വിചാരണയ്ക്ക് ശേഷം കുറ്റം തെളിഞ്ഞാൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
എഫ്ബിഐ സമർപ്പിച്ച ഒരു ക്രിമിനൽ പരാതി സത്യവാങ്മൂലം അനുസരിച്ച്, എമിറാത്തി റോയൽറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച് യുഎഇയിൽ നിന്നുള്ള ഒരു ബിസിനസുകാരനും നയതന്ത്രജ്ഞനുമായി ടന്നസ് വളരെക്കാലമായി ആളുകളുടെ മുന്നിൽ വേഷമിട്ടിരുന്നു.
ലോകമെമ്പാടുമുള്ള വ്യക്തികളെ കെണിയിലാക്കി എമിറേറ്റിൽ വിദേശ നിക്ഷേപം നടത്താൻ ഇയാൾ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു ഇരയായ ബെൽജിയത്തിൽ നിന്നുള്ള മാർക്ക് ഡി സ്പീഗലേരി, ടാനസിൻ്റെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ ഞെട്ടി പോയെന്ന് പ്രതികരിച്ചു. “ഇത് 700,000 യൂറോയോ (2.77 ദശലക്ഷം ദിർഹമോ) എൻ്റെ ജീവിതത്തിൻ്റെ 10 വർഷമോ തിരികെ കൊണ്ടുവന്നേക്കില്ല, പക്ഷേ അടുത്ത രണ്ട് ദശാബ്ദങ്ങൾ അദ്ദേഹം തടവറയിൽ ചെലവഴിക്കാനുള്ള സാധ്യത എനിക്കും മറ്റെല്ലാ ഇരകൾക്കും ആശ്വാസം നൽകുന്നു,” ഡി സ്പീഗലേരി പറഞ്ഞു. 2.77 ദശലക്ഷമാണ് അലക്സ് ടാന്നസ് ബെൽജിയം സ്വദേശിയായ മാർക്ക് ഡി സ്പീഗലേരിയുടെ പക്കൽ നിന്നും കൈക്കലാക്കിയത്.
ഇത്തരത്തിൽ 2012 മുതൽ ഇയാൾ എമിറേറ്റിലെ രാജകുടുംബാംഗമാണ് എന്ന തരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരിൽ നിന്നും വലിയ തുക കബളിപ്പിച്ച് സ്വന്തമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരായ പരാതി വ്യാപകമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
+ There are no comments
Add yours