അബുദാബി: യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജാഗ്രത പാലിക്കാൻ നിർദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരിൽ വിവിധ സഹായങ്ങൾ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നിർദേശം നൽകിയിരിക്കുന്നത്
യുഎഇ എംബസികൾ, ഓഫീസർമാർ, ജീവനക്കാർ എന്നിവരുടെ പേരുകളിൽ വ്യാജ ഇ-മെയിലുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ എന്നിവ വഴിയാണ് തട്ടിപ്പ്. വിദ്യാർത്ഥികളാണ് പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നത്. കൈക്കൂലി നൽകിയാൽ സർവകലാശാലകളിലേക്കുള്ള പ്രവേശനം സാധ്യമാക്കാമെന്നും സ്‌കോളർഷിപ്പ് ലഭ്യമാക്കാമെന്നും അറിയിച്ചാണ് സന്ദേശം അയക്കുന്നത്.
ഈ സേവനങ്ങൾ ലഭിക്കാൻ മുൻകൂറായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഇത്തരം ഇ-മെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
+ There are no comments
Add yours