ദുബായ്: ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും കൂടുതൽ വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പോലീസ് അധികാരികളായി വേഷം മാറിയെത്തുന്ന തട്ടിപ്പുക്കാരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ആൾമാറാട്ടം ഗണ്യമായ ഭീഷണി ഉയർത്തുന്നതായി ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തുന്നു.
ദുബായ് പോലീസെന്ന വ്യാജേന വേഷം മാറി തട്ടിപ്പ് നടത്തുന്ന ഒട്ടനവധി പേർ രാജ്യത്തുള്ളതായി കണ്ടെത്തി കഴിഞ്ഞു. ഇവരുടെ തട്ടിപ്പിൽ അകപ്പെട്ടവർ പണം നഷ്ടപ്പെട്ട ശേഷം പരാതിയുമായി എത്തുമ്പോഴാണ് യഥാർത്ഥ പോലീസ് ഇകാര്യങ്ങൾ അറിയുന്നത് പോലും.
കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ദുബായ് പോലീസ് വ്യാജ പേയ്‌മെന്റുകളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരെങ്കിലും ലിങ്കുകൾ വഴി പേയ്‌മെന്റുകൾ നടത്താനും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടാനും നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ അങ്ങനെ ചെയ്യരുതെന്നും യു.എ.ഇ നിവാസികൾക്ക് ട്രാഫിക് പിഴകൾ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചാൽ അതെവിടെ നിന്ന് അയച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പണം അടയ്ക്കാകൂ എന്നും പോലീസ് പറയുന്നു.

വിലാസത്തിൽ ക്ലിക്ക് ചെയ്ത് അയച്ചയാളുടെ ഇമെയിൽ പരിശോധിച്ചുറപ്പിക്കുക. @dubaipolice.gov.ae എന്ന ഡൊമെയ്‌ൻ ഉപയോഗിച്ചാണ് ദുബായ് പോലീസ് എപ്പോഴും താമസക്കാരുമായി ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് തന്നെ അയച്ചയാളുടെ ഇമെയിലിൽ @dubaipolice.gov.ae എന്ന ഡൊമെയ്‌ൻ ഇല്ലെങ്കിൽ, അവഗണിച്ച് ഉടൻ അത് റിപ്പോർട്ട് ചെയ്യുക.
ഫോണിലേക്ക് എത്തുന്ന ഒരു മെസ്സേജ് വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം?!
മോശം വ്യാകരണം (Poor grammar)
തെറ്റായി എഴുതിയ വാക്കുകൾ (Misspelt words)
അതോറിറ്റിയുടെ പേര് പ്രദർശിപ്പിക്കാത്ത ഒരു അജ്ഞാത നമ്പർ അല്ലെങ്കിൽ ഐഡി (An unknown number or ID that does not display the name of the authority)
പണമടയ്ക്കാനുള്ള ലിങ്ക് (A link for payment)
ഉടൻ പണമടയ്ക്കാൻ ആവശ്യപ്പെടുന്ന സന്ദേശം. (A message asking you to pay immediately)
+ There are no comments
Add yours