അബുദാബിയിൽ വാഹനാപകടത്തിൽ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ നാല് മലയാളി പ്രവാസികൾക്ക് ദാരുണാന്ത്യം

0 min read
Spread the love

അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി ദുബായിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.മരിച്ചത് മൂന്ന് കുട്ടികളടക്കം നാല് പേര്. നാലു പേർ ആശുപത്രിയിലാണ്.

അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി ബുഷറയുമാണ് മരിച്ചത്.മലപ്പുറം ചമ്രവട്ടം സ്വദേശിനിയാണ് ബുഷറ. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.

അബുദാബി – ദുബായ് റോഡിൽ ഷഹാമക്കിന് സമീപമാണ് അപകടമുണ്ടായത്.ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങും വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ.

You May Also Like

More From Author

+ There are no comments

Add yours