2026ൽ അൽഉലയിലും നിയോമിലും പറക്കും ടാക്സികൾ സർവ്വീസ് നടത്തും – സൗദി അറേബ്യ

1 min read
Spread the love

സൗദി: സൗദി അറേബ്യ വികസന കുതിപ്പ് തുടരുകയാണ്. ലോകമെമ്പാടും പറക്കും ടാക്സികളെ അവതരിപ്പിക്കുന്ന തിരക്കിൽ സൗദിയും ഒട്ടും പിന്നിലല്ല. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അൽഉലയിലും നിയോമിലും 2026ൽ പറക്കും ടാക്സികൾ സർവ്വീസ് നടത്തും.

ഫ്ലൈയിംഗ് ടാക്സി 2026 ഓടെ വിപണിയിലെത്തും, ഭാവി നഗരമായ നിയോം, ചരിത്ര ടൂറിസ്റ്റ് സൈറ്റായ അൽഉല തുടങ്ങിയ പ്രധാന സംരക്ഷണ കേന്ദ്രങ്ങളിൽ ഇത് ഉപയോഗിക്കുമെന്ന് സൗദി എയർലൈൻസ് പ്രഖ്യാപിച്ചു.

നിയോമിൽ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയെന്നും എയർ ടാക്സികൾ എന്ന ലക്ഷ്യത്തിന് തൊട്ടടുത്താണ് സൗദിയെന്നും എയർലൈൻസ് പറ‍ഞ്ഞു. നിയോമിലെ താമസക്കാർക്കുൾപ്പെടെ സർവ്വീസ് ഉപയോ​ഗപ്പെടുത്താൻ സാധിക്കും. നിയോമിന്റെ പദ്ധതികൾ പ്രകാരം പറക്കും ടാക്‌സികൾ ​ഗതാ​ഗതം രൂക്ഷമാകാതെ നോക്കുമെന്നുറപ്പാണ്.

ഇലക്ട്രിക് അർബൻ എയർ മൊബിലിറ്റി – ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് എയർക്രാഫ്റ്റ് എന്നി നൂതന സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് പറക്കും ടാക്സികൾ സൗദിയിലേക്കെത്തുന്നത്. സൗദി അറേബ്യയുടെ വിഷൻ 2030 വികസന പദ്ധതി പ്രകാരമാണ് അൽഉലയിലും നിയോമിലും എയർ ടാക്സികൾ സർവ്വീസ് നടത്താൻ ഒരുങ്ങുന്നത്.

ക്രമേണേ മറ്റ് ന​ഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

You May Also Like

More From Author

+ There are no comments

Add yours