പുതുവർഷത്തിൽ പേരുമാറ്റി ദുബായിലെ അഞ്ച് പ്രമുഖ ആഡംബര ഹോട്ടലുകൾ

0 min read
Spread the love

ദുബായ്: പുതിയവർഷത്തിൽ ദുബായിലെ അഞ്ച് പ്രമുഖ ആഡംബര ഹോട്ടലുകളുടെ പേരുമാറ്റി. അഡ്രസ് ദുബായ് മറീന, അഡ്രസ് ബൊളിവാഡ്, അഡ്രസ് ദുബായ് മാൾ, വിദ ഡൗൺടൗൺ ദുബായ് ഹോട്ടൽ, ഓട്ടോഗ്രാഫ് കളക്ഷൻ ഹോട്ടൽ എന്നിവയുടെ പേരുകളാണ് മാറിയത്. അഡ്രസ് ബൊളിവാഡിന്റെ പേര് ഇന്നലെ മുതൽ കെംപിൻസ്‌കി ബൊളിവാഡ് എന്നാക്കി മാറ്റി.

അഡ്രസ് ദുബായ് മറിന ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടൽ മറീന എന്നായിരിക്കും ഇനി അറിയപ്പെടുക. കൂടാതെ അഡ്രസ് ദുബായ് മാളിന്റെ പേര് കെംപിൻസ്‌കി സെൻട്രൽ അവന്യു ദുബായ് എന്നും അറിയപ്പെടും. വിദ ഡൗൺടൗൺ ദുബായ് ഹോട്ടൽ ഹോട്ടൽ ബൊളിവാഡ് എന്നാണ് പേരുമാറ്റിയിരിക്കുന്നത്. ഓട്ടോഗ്രാഫ് കളക്ഷൻ ഹോട്ടൽ ദ ഹെറിറ്റേജ് ഹോട്ടൽ ഓട്ടോഗ്രാഫ് കളക്ഷൻ എന്നുമായി മാറും.

അബുദാബി നാഷനൽ ഹോട്ടൽസ് പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ കെംപിൻസ്‌കി ഹോട്ടൽസ് ആൻഡ് മാരിയറ്റ് ഇന്റർനാഷണലുമായി സഹകരണം പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ദുബായിലെ ഈ പ്രമുഖ ഹോട്ടലുകൾക്ക് പേര് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് എത്തുന്ന അതിഥികൾക്ക് വലിയ ആഡംബര ജീവിതം സമ്മാനിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

You May Also Like

More From Author

+ There are no comments

Add yours