2025 ജനുവരി 9-ന്, ആയിരക്കണക്കിന് ആളുകൾ, തങ്ങളുടെ പ്രിയപ്പെട്ട ബാൻഡുകളിലൊന്ന് സ്റ്റേജിൽ തത്സമയം അവതരിപ്പിക്കുന്നത് കണ്ടപ്പോൾ, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴിൽ മനം മയങ്ങി. കോൾഡ് പ്ലേയ്ക്കൊപ്പം ആടിയും പാടിയും സംഗീതപ്രേമികൾ ആ വിസ്മയത്തിലലിഞ്ഞു
ഇത്തവണ, എക്‌സ്‌പോ 2020 ദുബായിലെ അവിസ്മരണീയമായ ഷോയ്ക്ക് ശേഷം ആദ്യമായി അവതരിപ്പിക്കാൻ കോൾഡ്‌പ്ലേ യുഎഇയിലേക്ക് എത്തി.
കോൾഡ് പ്ലേ സംഘം ഷുക്റൻ ജസീലൻ എന്ന് അറബിക്കിൽ കാണികളെ സ്വാഗതം ചെയ്തു. പിന്നീട് ഈണങ്ങൾകൊണ്ടും മാസ്മരിക വാദ്യമേളങ്ങൾകൊണ്ടും ആരാധകഹൃദയത്തിൽ കോൾഡ് പ്ലേ സംഘം ചേക്കേറി.
45,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം കാണികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. സംഗീതത്തിന്റെ ആവേശം തണുപ്പിനെയും മറികടക്കുമെന്ന് കാണിക്കുന്നതായിരുന്നു ജനപങ്കാളിത്തം. രാത്രി തണുപ്പ് കൂടിയിട്ടും പരിപാടി തീരും വരെ ജനം സ്റ്റേഡിയത്തിൽ തുടർന്നു.
വൈകിട്ട് 3ന് തന്നെ ഫാൻ സോൺ നിറഞ്ഞിരുന്നു. 5ന് ഗേറ്റ് തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാൽ അതിനു മുൻപുതന്നെ എല്ലാ കവാടങ്ങൾക്കു മുന്നിലും നീണ്ട നിര രൂപപ്പെട്ടു. കോൾഡ് പ്ലേയുടെ അടുത്ത സംഗീത പരിപാടി 11, 12, 14 തീയതികളിൽ ഇതേ വേദിയിൽ നടക്കും.
+ There are no comments
Add yours