അബുദാബിയിൽ യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് വൻ തീപിടിത്തം

0 min read
Spread the love

അബുദാബിയിൽ യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി പൊലീസ് പറഞ്ഞു.

തീ പിടിത്തമുണ്ടായ പ്രദേശം അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കി. വാഹനമോടിക്കുന്നവർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർഥിച്ചു. അബുദാബി സിവിൽ ഡിഫൻസിൽ നിന്നുള്ള നിരവധി ഫയർ ട്രക്കുകൾ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.

പ്രദേശത്ത് നിന്ന് ഉയരുന്ന പുകയുടെ അളവ് 2 മണിക്കൂറിന് ശേഷമാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് തീപ്പിടിത്തമുണ്ടായത്… പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിച്ചിട്ടുണ്ട്..ഈദ് അവധിക്കാലം മുഴുവൻ പ്രവർത്തനം തുടരുമെന്നും യാസ് വാട്ടർവേൾഡ് അബുദാബി വ്യക്തമാക്കി.

2013 ജനുവരി 22 ന് തുറന്ന യാസ് വാട്ടർവേൾഡിൽ സീസണൽ പരിപാടികൾക്കും ഷോകൾക്കും പുറമേ 40 ലധികം റൈഡുകൾ, സ്ലൈഡുകൾ, ജല ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഫെരാരി വേൾഡ് അബുദാബി, വാർണർ ബ്രദേഴ്സ് വേൾഡ് അബുദാബി, സിഎൽവൈഎംബി അബുദാബി, സീ വേൾഡ് അബുദാബി എന്നിവയുൾപ്പെടെ യാസ് ദ്വീപിലെ മറ്റ് പ്രധാന ആകർഷണങ്ങൾക്കിടയിലാണ് വാട്ടർ തീം പാർക്കും സ്ഥിതി ചെയ്യുന്നത്

You May Also Like

More From Author

+ There are no comments

Add yours