കുവൈറ്റിലെ ഫ്ലാറ്റിൽ തീപ്പിടിത്തം; മലയാളി ഉൾപ്പെടെ 6 പേർ മരിച്ചതായി റിപ്പോർട്ട് – 39 പേർക്ക് പരിക്ക്

1 min read
Spread the love

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്. കുവൈറ്റിലെ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ ഫ്ലാറ്റിലാണ് വൻ തീപിടിത്തമുണ്ടായത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ന്യൂസ് ഏജൻസി’യാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്ക് പരിക്കേറ്റത് പുക ശ്വസിച്ചും പൊള്ളലേറ്റുമാണ്. മാംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ഫ്ലാറ്റിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന.

പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്. തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ അദാൻ, ജാബിർ, ഫർവാനിയ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്.

തീ നിയന്ത്രണ വിധേയമാക്കിയ ഫയർ ഫോഴ്സ് കെട്ടിടത്തിനകത്ത് കയറി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുകയായിരുന്നു

You May Also Like

More From Author

+ There are no comments

Add yours