സൗദിയിൽ സോഫ നിർമാണശാലയിൽ തീപിടിത്തം; മലയാളി യുവാവ് മരിച്ചു

0 min read
Spread the love

റിയാദ്: സൗദിയിൽ സോഫ നിർമാണശാല ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്.

റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് ജിഷാർ ജോലി ചെയ്തിരുന്ന സോഫാസെറ്റ് നിർമാണ ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു.

സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിൻറെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി. ഉച്ചയോടെയാണ് ജിഷാറിൻറെ മൃതദേഹം പുറത്തെടുത്തത്. ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

You May Also Like

More From Author

+ There are no comments

Add yours