അബുദാബി: ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ ഹംദാൻ സ്ട്രീറ്റ് കെട്ടിടത്തിൽ വ്യാഴാഴ്ച വൈകിട്ട് തീപിടിത്തം. അബുദാബി പോലീസിൻ്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ അതോറിറ്റി അറിയിച്ചു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.
+ There are no comments
Add yours