കുവൈത്തിൽ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 9 പേർക്ക് പരുക്കേറ്റു. ഇവരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മൂന്ന് പേരുടെ നിലഗുരുതരമാണെന്നും ഇവർ ഇന്ത്യക്കാരാണെന്നുമാണ് റിപ്പോർട്ട്.
മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് രാവിലെ തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചുവെന്നും രക്ഷാപ്രവർത്തനം പൂർത്തിയായെന്നുമാണ് ലഭിക്കുന്ന വിവരം. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്.
എന്നാൽ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നോ ആർക്കൊക്കെയാണ് അപകടം സംഭവിച്ചതെന്നോ ഉള്ള യാതൊരു വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്…
കേരളത്തെയാകെ കണ്ണീരിലാഴ്തിയ തീപിടിത്തത്തിൻറെ ഞെട്ടൽ മാറും മുൻപാണ് കുവൈറ്റിൽ നിന്നും വീണ്ടും തീപിടിത്തത്തിൻറെ വാർത്ത വരുന്നത്. എന്നാൽ മെഹബൂലയിലേത് അപകടകരമായ സാഹചര്യമല്ലെന്നാണ് റിപ്പോർട്ട്…
കുവൈറ്റിൽ മംഗഫിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഉപപ്രധാനമന്ത്രി ഷെയ്‌ഖ് ഫഹദ് അൽ യൂസഫ് അൽ സബ കുവൈറ്രിലെ ലേബർ ക്യാമ്പുകളിലെയും മറ്റ് കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവൃത്തികളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്…
+ There are no comments
Add yours