തിയേറ്റർ റിലീസ് സിനിമകളുടെ ഫോട്ടോയും വീഡിയോയും എടുത്ത് പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ – യു.എ.ഇ

1 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ മൊബൈൽ ഫോണുകളിലോ മറ്റോ എടുത്ത് പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പർ കേസ് ലീഗൽ അഡ്‍വൈസറി(Upper Case Legal Advisory)യാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്ത് വിട്ടിരിക്കുന്നത്.

തിയേറ്ററിലെ സ്ക്രീനിൽ സിനിമ പ്രദർശിപ്പിക്കപ്പെടുമ്പോൾ സിനിമയുടെ ഏതെങ്കിലും ഭാ​ഗങ്ങൾ ഫോട്ടോയോ വീഡിയോ ആയോ എടുത്ത് പ്രചരിപ്പാൽ ​ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്നാണ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനിൽ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലരും ജാഗ്രത പാലിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു.

ഇത്തരത്തിൽ ഒരു സിനിമ വാണിജ്യപരമായി ഓടികൊണ്ടിരിക്കുമ്പോൾ സോഷ്യൽമീഡിയകൾ വഴി സിനിമയിലെ പ്രധാനഭാ​ഗങ്ങൾ പ്രചരിപ്പിക്കുന്നത് സ്ഥിരം പ്രവണതയാണെന്നും അധികൃതർ ചൂണ്ടികാണിക്കുന്നു. ഇതിന് തടയിടാൻ കൂടിയാണ് ലീഗൽ അഡ്‍വൈസറി പുതിയ നിയമവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours