യുഎഇ SWAT ചലഞ്ച്; പുരുഷ പോലീസ് ടീമുകൾക്കൊപ്പം മത്സരിക്കുന്നത് ഏക വനിത ടീം

1 min read
Spread the love

യു.എ.ഇ: യുഎഇ SWAT ചലഞ്ച് ഇന്ന് മുതൽ ആരംഭിക്കും. മത്സരത്തിന്റെ ഏറ്റവും വലിയ കൗതുകം പുരുഷ ടീമുകൾക്കൊപ്പം ഇത്തവണ ഏറ്റുമുട്ടാൻ ഒരു വനിതാ ടീമും സജ്ജരായി കഴിഞ്ഞു.

27-കാരിയായ ഒരു വനിതാ പോലീസ് ഓഫീസർ തൻ്റെ എല്ലാ എമിറാത്തി ദുബായ് പോലീസ് വനിതാ ടീം അം​ഗങ്ങളെയും ബുദ്ധിയുടെയും തന്ത്രങ്ങളുടെയും പോരാട്ടത്തിൽ വിജയത്തിലേക്ക് നയിക്കാനുള്ള ദൗത്യത്തിലാണ്, അവരുടെ പരിധികൾ മറികടക്കാനും അവരുടെ യൂണിറ്റിൻ്റെ പ്രവർത്തന മികവ് യുഎഇ SWAT ചലഞ്ചിൽ പ്രകടിപ്പിക്കാനും അവർ സജ്ജരായി കഴിഞ്ഞു

ദുബായ് പോലീസ് അൽ റുവയ്യ ട്രെയിനിംഗ് സിറ്റിയിൽ ഇന്ന് ഫെബ്രുവരി 3 ന് ആരംഭിക്കുന്ന യുഎഇ SWAT (പ്രത്യേക ആയുധങ്ങളും തന്ത്രങ്ങളും ഉപയോ​ഗിച്ചുള്ള സേനയുടെ പ്രകടനം) ചലഞ്ചിൻ്റെ അഞ്ചാമത് എഡിഷനിൽ ലഫ്റ്റനൻ്റ് അഫ്ര അൽ നുഐമി ആണ് വനിതാ ടീമിന്റെ മുഖ്യ പരിശീലക.

“എല്ലാ വെല്ലുവിളികൾക്കും ടീം വർക്ക്, തന്ത്രപരമായ വൈദഗ്ദ്ധ്യം, ശാരീരിക ശേഷി, പ്രാവീണ്യം എന്നിവ ആവശ്യമാണ് – തൻ്റെ ടീം മത്സരിക്കാൻ തയ്യാറാണെന്നും. ഈ വർഷം ഞങ്ങൾ ഒന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്,”അൽ നുഐമി പറഞ്ഞു

48 രാജ്യങ്ങളിൽ നിന്നുള്ള 87 ടീമുകളും, അഞ്ച് സ്ത്രീകളും രണ്ട് മിക്സഡ് ടീമുകളും ഉൾപ്പെടെ, തന്ത്രപരമായ ഓപ്പറേഷൻ, ഒബ്‌സ്റ്റാക്കിൾ കോഴ്‌സ്, ഓഫീസർ റെസ്‌ക്യൂ, ടവർ ചലഞ്ച്, ആക്രമണ മത്സരം എന്നിവ ഉൾപ്പെടെ അഞ്ച് വെല്ലുവിളികളിലാണ് SWAT ചലഞ്ച് നടക്കുക.

ഏറ്റവും കൂടുതൽ ടീമുകൾ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പതിപ്പിനുണ്ട്. അത്കൊണ്ട് തന്നെ മൊത്തം ക്യാഷ് പ്രൈസ് $ 170,000 ൽ നിന്ന് $ 260,000 ആയി ഉയർത്തി.

അവസാന 11 അംഗ സ്ക്വാഡിനെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കർശനമായ പരിശോധനകൾക്കും വെല്ലുവിളികൾക്കും വിധേയരായ രജിസ്റ്റർ ചെയ്ത 40 പോലീസ് വനിതകളിൽ നിന്ന് മികച്ച ഓഫീസർമാരെ തിരഞ്ഞെടുത്തതായി അൽ നുഐമി പറഞ്ഞു.

കഴിഞ്ഞ വർഷം, 55 ടീമുകൾക്കെതിരെ മത്സരിച്ച ഏക വനിതാ സ്ക്വാഡായി ദുബായ് പോലീസ് വനിതാ ടീം ആദ്യമായി പങ്കെടുത്തു. അവർ പത്താം സ്ഥാനത്ത് എത്തുകയും ചെയ്യ്തിരുന്നു.

You May Also Like

More From Author

+ There are no comments

Add yours