മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസവാർത്ത; തൊഴിലാളികൾക്ക് കുടുംബ വിസ അനുവദിക്കും – കുവൈത്ത്

0 min read
Spread the love

കുവൈത്ത്: പ്രവാസി ജനസംഖ്യ കുറയ്ക്കുന്നതിനായി പല തരത്തിലുള്ള നടപടികൾ വർഷങ്ങളായി കുവൈത്ത് സ്വീകരിച്ച് വരുന്നുണ്ട്. അത്തരത്തിലൊരു നടപടിയായിരുന്നു സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള കുടുംബ വിസ നിർത്തിവെച്ചത്. ഇപ്പോഴിതാ സ്വകാര്യ മേഖലയിലെ ഒരു വിഭാഗം തൊഴിലാളികൾക്ക് കുടുംബ വിസ അനുവദിക്കാൻ ഒരുങ്ങുകയാണ് കുവൈത്ത്. മലയാളികൾ ഉൾപ്പെടേയുള്ള പ്രവാസികൾക്ക് ഏറെ ആശ്വസകരമാകുന്ന തീരുമാനമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്.

ഡോക്ടർമാർ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ, അപ്ലൈഡ് എഡ്യൂക്കേഷൻ, കൗൺസിലർമാർ, എന്നിവരുൾപ്പെടേയുള്ള വിഭാഗങ്ങൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ കുടുംബ വിസ അനുവദിക്കുക. 2024 ന്റെ തുടക്കത്തിലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക.രണ്ട് ആഴ്ചകൾക്ക് മുമ്പ് ചേർന്ന കുവൈറ്റ് പാർലമെന്റ് സമ്മേളനത്തിലും ഇത് സംബന്ധിച്ച ചർച്ചയുണ്ടായിരുന്നു.

കുടുംബ വിസ നൽകുന്നത് നിർത്തിവെക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠനം നടത്താൻ പാർലിമെന്റിലെ ബിസിനസ് എൻവയോൺമെന്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്താൻ ബന്ധപ്പെട്ട സമിതി നിർദേശിക്കുകയും ചെയ്തിരുന്നു. 2023 ജൂൺ മാസത്തിലായിരുന്നു പ്രവാസികൾക്കുള്ള കുടുംബ വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തിവെച്ചത്.

You May Also Like

More From Author

+ There are no comments

Add yours