അബുദാബി: ഇത്തിഹാദ് റെയിൽ വികസനത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി അബുദാബി-ദുബായ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ സിവിൽ വർക്കുകളും സ്റ്റേഷൻ പാക്കേജുകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ടെൻഡറുകൾ നൽകി. 2030ന് ഹൈ സ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കും.
ദുബായ്ക്കും അബുദാബിയ്ക്കും ഇടയിലുള്ള യാത്രാ സമയം വെട്ടിക്കുറക്കുന്നതിനായാണ് ഈ റെയിൽവേ ലിങ്ക്. നാല് ഘട്ടങ്ങളിലായി നിർമ്മിക്കുന്ന ഹൈസ്പീഡ് റെയിൽ രണ്ടാം ഘട്ടത്തിൽ അബുദാബി നഗരത്തിലുള്ള 10 സ്റ്റേഷനുകളുള്ള ഇൻ-സിറ്റി റെയിൽവേ ശ്യംഖല വികസിപ്പിക്കും. മൂന്നാഘട്ടത്തിൽ അബുദാബിയേയും അൽഐനിനേയനും ബന്ധിപ്പിച്ചായിരിക്കും നിർമ്മാണം.
നാലാം ഘട്ടത്തിൽ ദുബായിൽ നിന്ന് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, എമിറേറ്റുകളെയും അതിവേഗ പാതയുമായി ബന്ധിപ്പിക്കും. ആദ്യഘട്ടം അബുദാബിയിലെ അൽ-സാഹിയ ഏരിയ മുതൽ ദുബായിലെ അൽ-ജദ്ദാഫ് വരെ 150 കിലോമീറ്റർ വരെ നീളും.
റെയിൽവേ ലൈനിൽ അഞ്ച് സ്റ്റേഷനുകളാണ് ഉണ്ടാകുക. അൽ സാഹിയ (എഡിടി), സൗദിയാത്ത് ദ്വീപ് (എഡിഎസ്), യാസ് ഐലൻഡ് (യാസ്), അബുദാബി എയർപോർട്ട് (എയുഎച്ച്), അൽ ജദ്ദാഫ് (ഡിജെഡി) എന്നീ അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്നു.
ഇതിൽ എഡിടി, എയുഎച്ച്. ഡിജെസി എന്നിവ ഭൂഗർഭ സ്റ്റേഷനുളായിരിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ നഗരങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും തമ്മിലുള്ള യാത്രാ ദൈർഘ്യം 30 മിനിറ്റായിരിക്കും.
+ There are no comments
Add yours