പകർച്ചവ്യാധികൾ പടരുന്നു: ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ച് സൗദി

0 min read
Spread the love

റിയാദ്: സൗദിയിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് വരുന്ന സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രയിൽ നിയന്ത്രണം ഏർപ്പെടിത്തി അധികൃതർ. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് യാത്രാ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്താൽ മതി. അധികമായി യാത്ര ചെയ്യേണ്ട ആവശ്യം വന്നാൽ പരമാവധി ആ യാത്ര ഒഴിവാക്കാൻ ശ്രമിക്കണമെന്ന നിർദേശം ആണ് നൽകിയിരിക്കുന്നത്.

ചുവപ്പ് കാറ്റഗറിയിൽ ആണ് സിംബാബ്‌വെ ഉൾപ്പെട്ടിരിക്കുന്നത്.

മഞ്ഞ കാറ്റഗറിയിൽ വരുന്ന രാജ്യങ്ങൾ

നേപ്പാൾ, സൗത്ത് സുഡാൻ, എൽസാൽവഡോർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, ഉഗാണ്ട, ഹോണ്ടുറാസ്, തായ്‌ലൻഡ്, ഇന്ത്യ, മൊസാംബിക്, സിറിയ, ഫിലിപ്പീൻസ്, ഘാന, നൈജീരിയ, പാകിസ്താൻ, സിയറ ലിയോൺ, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ്.

മലേറിയ, ജാപ്പനീസ് എൻസെഫലൈറ്റിസ്, ലീഷ്മാനിയാസിസ്, സിക്ക പനി, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചതിനാൽ ആണ് സിംബാബ്‌വെയെ ചുവപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിപ്പ വൈറസ്, കുരങ്ങുപനി, അഞ്ചാംപനി, ഡെങ്കിപ്പനി, കുള്ളൻ പനി, കോളറ, മഞ്ഞപ്പനി, എന്നിവയാണ് മഞ്ഞ കാറ്റഗറിയായി ഉൾപ്പെട്ട രാജ്യങ്ങളിൽ വരുന്നത്. പോളിയോ, മലേറിയ, കൊവിഡ് തുടങ്ങിയവ മറ്റു രാജ്യങ്ങളിൽ വരുന്നത് പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു

സൗദി അധികൃതർ പുറത്തുവിട്ട രാജ്യങ്ങളിൽ പോകുന്നവർ ആവശ്യമെങ്കിൽ മാത്രം യാത്ര തുടരുക. അല്ലാത്ത യാത്രകൾ ഒഴിവാക്കുക. കൃത്യമായ മുൻകരുതലുകൾ എടുത്ത ശേഷം മാത്രം യാത്ര പുറപ്പെടുക.

രോഗബാധിതരുമായി ഇടപഴകരുത്. രോഗം ഉള്ള വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്തുക്കൾ ഒന്നും ഉപയോഗിക്കരുത്. ഭക്ഷണ പാത്രങ്ങൾ പരസ്പരം പങ്കിടരുത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.

ഇടകലർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. താമസത്തിന്റെ ദൈർഘ്യം കുറക്കണം. പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കണം. അധികൃതർ ഇതുമായി ബന്ധപ്പെട്ട് നൽകുന്ന നിർദേശങ്ങൾ പാലിക്കണം.

You May Also Like

More From Author

+ There are no comments

Add yours