പകർച്ചവ്യാധി രൂക്ഷം; ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത് – നിർദ്ദേശവുമായി സൗദി

0 min read
Spread the love

ജിദ്ദ: ആരോഗ്യപരമായ കാരണങ്ങളാൽ ഇറാഖ്, സുഡാൻ, സിറിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൗദി അറേബ്യയിലെ സർക്കാർ ആരോഗ്യ ഏജൻസി സൗദി പൗരന്മാരോട് നിർദ്ദേശിച്ചു. നേരത്തെ നിർദ്ദേശിച്ച ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമടക്കമുള്ള 21 രാജ്യങ്ങളെ കൂടാതെയാണ് മൂന്ന് രാജ്യങ്ങളെ കൂടി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ സൗദി പൗരൻമാരോട് യാത്രപോകുന്നത് ഒഴിവാക്കാൻ നിർദ്ദേശിച്ച 24 രാജ്യങ്ങളുടെ പട്ടിക പബ്ലിക് ഹെൽത്ത് അതോറിറ്റി (പി.എച്ച്.എ) പുറത്തിറക്കി. ഈ രാജ്യങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നതിനെ തുടർന്നാണ് യാത്രകൾ ഒഴിവാക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

കുരങ്ങുപനി, കോളറ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മലേറിയ എന്നിവ ഈ രാജ്യങ്ങളിൽ സജീവമാണെന്നും അധികൃതർ പറഞ്ഞു. ഇവിടങ്ങളിലേക്കുള്ള യാത്ര അടിയന്തിരമാണെങ്കിൽ മാത്രം മതിയെന്നും പരമാവധി യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours