സുസ്ഥിര വിനോദ സഞ്ചാര മേഖലയെ ലക്ഷ്യം വച്ച് എൻവി എക്കോ ലോഡ്ജ്

1 min read
Spread the love

യുഎഇ; ആഡംബര ഇക്കോ-പോഡുകളുടെ യുഎഇ ആസ്ഥാനമായുള്ള എൻവി ലോഡ്ജസ് (Envi Lodges) വീണ്ടും ഒരവധിക്കാലം വിനോദസഞ്ചാരികൾക്കായി ഒരുക്കുകയാണ്. പ്രകൃതിയിൽ മുഴുകി ഒരു അവധിക്കാലം ആസ്വദിക്കാനും എൻവി എക്കോ ലോഡ്ജസിന്റെ പരിസ്ഥിതി സൗഹൃദ കൂട്ടായ്മ ഒരുക്കാനും പരിസ്ഥിതി ബോധമുള്ള സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. സുസ്ഥിര വിനോദ സഞ്ചാര മേഖലയെ (sustainable tourism) ലക്ഷ്യം വച്ചാണ് എൻവി എക്കോ ലോഡ്ജിന്റെ പ്രവർത്തനം

കോവിഡ്-19 മഹാമാരിയുടെ കാലത്ത് ആളുകളുടെ യാത്രാ ശീലങ്ങൾ മാറിയെന്ന് മനസ്സിലാക്കിയ സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകരായ നോയൽ ഹോംസിയും (Noelle Homsy) ക്രിസ് നാഡറും(Chris Nader) 2021 സെപ്റ്റംബറിലാണ് എൻവി എക്കോ ലോഡ്ജസ് എന്ന സംരഭം ആരംഭിക്കുന്നത്. വിദേശ സ്ഥലങ്ങളിലെ ആഡംബര ഹോട്ടലുകളിൽ നിന്നും സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തങ്ങിയതിൽ നിന്നും ഈ സംരഭത്തിലേക്കുള്ള മികച്ച അറിവുകൾ തങ്ങൾക്ക് ലഭിച്ചെന്നും നോയൽ ഹോംസിയും ക്രിസ് നാഡറും പറയുന്നു.

നിത്യജീവിതത്തിലെ തിരക്കിൽ നിന്ന് മാറാൻ പുതിയ അനുഭവങ്ങൾ തേടാൻ പുതിയ രാജ്യങ്ങളെ കുറിച്ച് പഠിക്കാൻ എൻവിയെ നിങ്ങൾക്ക് ഉപയോ​ഗിക്കാമെന്നും ഇരുവരും പറയുന്നു. എൻവി ലോഡ്ജ് അൽ അഹ്സ( Al Ahsa)യിൽ ആരംഭിക്കാനും പദ്ധതിയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത മരുപ്പച്ചയിലെ മൂന്ന് ഇക്കോ ലോഡ്ജുകളിൽ ആദ്യത്തേതാണ് എൻവി. പ്രകൃതിയാൽ ചുറ്റപ്പെട്ട ഉയർന്ന റിസോർട്ടിൽ ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള 25 ഇക്കോ പോഡുകൾ ഉണ്ടായിരിക്കും. ഒരു വെൽനസ് സാങ്ച്വറി, നീന്തൽക്കുളം, സുസജ്ജമായ കിഡ്‌സ് ക്ലബ് എന്നിവ എൻവിയ്ക്കുള്ളിലെ ഹൈലൈറ്റുകളാണ്

You May Also Like

More From Author

+ There are no comments

Add yours