ഒട്ടകസവാരിയും രൂചിയൂറും ഭക്ഷണവും; അബുദാബിയുടെ അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ മടങ്ങിയെത്തുന്നു

1 min read
Spread the love

അബുദാബി: അബുദാബിയിലെ പ്രശസ്തമായ ഫെസ്റ്റിവലാണ് അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ. അബുദാബിയുടെ പരമ്പരാ​ഗത ഭക്ഷണം ആസ്വദിക്കാനും മതിയാകുവോളം ഒട്ടക സവാരി നടത്താനും അൽ ഹോസ്‌ൻ ഫെസ്റ്റിവൽ വീണ്ടും എത്തുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 10 ദിവസത്തെ ഉത്സവം അബുദാബിയുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഉത്സവമാണ്.

ചരിത്രപ്രസിദ്ധമായ അബുദാബിയിലെ ഒരു ഗ്രാമത്തിലെയും പരമ്പരാഗത സൂക്കിലെയും കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും പുനർ നിർമ്മിക്കുകയാണ് അൽ ഹോസ്‌ൻ ഫെസ്റ്റിവൽ. ജനുവരി 19 മുതൽ 28 വരെ, അൽ ഹൊസ്‌ൻ ഫെസ്റ്റിവൽ മടങ്ങിയെത്തുമ്പോൾ അബുദാബി പൗരൻമാർക്ക് അവരുടെ പഴയ ആചാര രീതികളും വിദേശികൾ കൗതുകകരമായ പുതിയ അനുഭവങ്ങളും സമ്മാനിക്കപ്പെടും.

നഗരത്തിലെ ഏറ്റവും അമൂല്യമായ ചരിത്ര ലാൻഡ്‌മാർക്കായ ഖസ്ർ അൽ ഹൊസ്‌നിൽ എമിറാത്തി പാരമ്പര്യങ്ങളുടെയും പൈതൃകത്തിന്റെയും വാർഷിക ആഘോഷം കൂടിയാണ് നടക്കുന്നത്. സൂക്കുകൾ, പാചകരീതികൾ, കലകൾ, കരകൗശലവസ്തുക്കൾ, കുടുംബ ശിൽപശാലകൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കപ്പെടും.

”പൈതൃകം, ക്രാഫ്റ്റ്, കമ്മ്യൂണിറ്റി എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചിരിക്കുന്ന ഫെസ്റ്റിവൽ വിവിധ വിനോദ പരിപാടികളും അരങ്ങേറും. ഫുഡ് സ്റ്റാളുകൾ, മാർക്കറ്റുകൾ എന്നിവയ്ക്ക് പുറമെ ജനപ്രിയ എമിറാത്തി ഗാനങ്ങൾ, അറബ് കവിതകൾ, അന്താരാഷ്ട്ര സാഹിത്യ കൃതികൾ എന്നിവയുമുണ്ടാകും. എല്ലാ കലാകാരന്മാരും ഉൾപ്പെടുന്ന രാജ്യമാണിത്” അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ കൾച്ചർ ഫെസ്റ്റിവലുകളുടെയും പ്ലാറ്റ്ഫോമുകളുടെയും ഡയറക്ടർ റാൻഡ ബിൻ ഹൈദർ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours