L2; എമ്പുരാൻ – യുഎഇയിലെ ആദ്യ ദിവസത്തെ ആദ്യ ഷോ, മോഹൻലാലിന്റെ മികച്ച ആക്ഷൻ ത്രില്ലറെന്ന് പ്രതികരണം

1 min read
Spread the love

ലൂസിഫറിന്റെ ആദ്യ അധ്യായത്തിലെ സ്വന്തം കഥാപാത്രമായ സായിദ് മസൂദിന്റെ ഉത്ഭവ കഥ വിവരിക്കുന്ന സംവിധായകൻ പൃഥ്വിരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന L2: എമ്പുരാൻ, ആ മുന്നണിയിൽ നിരാശപ്പെടുത്തുന്നില്ല.

പ്രതീക്ഷിച്ചതുപോലെ യുഎഇയിലടക്കം ഗൾഫിലെ സിനിമാ തിയറ്ററുകളെ ഇളക്കിമറിച്ച് എമ്പുരാൻ ആദ്യ ഷോ. ഇന്ന് (വ്യാഴം) പുലർച്ചെ 4.30നായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രത്തിൻറെ ആദ്യ പ്രദർശനം. ഇത് കാണാൻ നാലിന് തന്നെ തിയറ്ററുകൾ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.

മോഹൻലാൽ ഫാൻ ഷോ അല്ലായിരുന്നിട്ടും ചെണ്ടമേളത്തിൻറെ അകമ്പടിയോടെയാണ് ചിത്രത്തെ പല തിയറ്ററുകളിലും വരവേറ്റത്. എല്ലാ സ്ക്രീനുകളും ഹൗസ് ഫുള്ളായിരുന്നു. പല തിയറ്ററുകളിലും ദിവസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്ത കുടുംബങ്ങളായിരുന്നു എത്തിയിരുന്നത്.

എന്നാൽ, കേരളത്തിലെപ്പോലെ തന്നെ ഗൾഫിലെങ്ങും ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ആദ്യ ഷോ കഴിഞ്ഞപ്പോൾ പുറത്തുവന്നിട്ടുള്ളത്. മോഹൻലാൽ ആരാധകർ പ്രിയതാരത്തിൻറെ മാസ്സ് പ്രകടനം കണ്ട് കോരിത്തരിച്ചപ്പോൾ സാധാരണ പ്രേക്ഷകർ ചിത്രം ആവറേജാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ഏറ്റവും കൂടുതൽ മലയാളികൾ സിനിമ കാണാനെത്താറുള്ള ദെയ്റയിലെയും ഷാർജയിലെയും സിറ്റി സെന്ററുകൾ നേരം വെളുക്കും മുൻപേ സിനിമാ പ്രേമികളെക്കൊണ്ട് നിറഞ്ഞു. ഇവിടങ്ങളിലെല്ലാം ദിവസങ്ങൾക്ക് മുൻപേ ആദ്യ പ്രദർശനം ഹൗസ് ഫുൾ ആയതിനാൽ ജുമൈറയിലെ അൽ നഖീൽ സെന്ററിലെ തിയറ്ററിൽ പോയി സിനിമ കണ്ടവരുമുണ്ട്.

You May Also Like

More From Author

+ There are no comments

Add yours