ജോലിയിൽ നിന്നും വിരമിച്ചാലും സാമ്പത്തിക സഹായം ലഭിക്കും; മുതിർന്ന പൗരൻമാർക്കുള്ള പദ്ധതിയുമായി യു.എ.ഇ

0 min read
Spread the love

വിരമിച്ച പൗരൻമാർക്ക് സാമ്പത്തിക സഹായം നൽകുന്ന ദുബായിയുടെ പദ്ധതിയെ അഭിനന്ദിച്ച് യു.എ.ഇ. ദുബായ് സോഷ്യൽ അജണ്ട 33 ന് കീഴിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ച ദുബായ് റിട്ടയർ പ്രോജക്ട് സപ്പോർട്ട് പ്രോഗ്രാം, വിരമിച്ച ആളുകളെ വീണ്ടും സാമ്പത്തികമായി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ളതാണ്.

വിരമിച്ച തൊഴിലാളികൾക്ക് ഭാവി പദ്ധതികൾക്ക് സാമ്പത്തിക പിന്തുണയും സേവന ഫീസിൽ നിന്ന് അഞ്ച് വർഷത്തെ ഇളവും സർക്കാർ പ്രോജക്ടുകൾക്ക് മുൻഗണനാ പരിഗണനയും ലഭിക്കും. വിരമിച്ചവരുടെയോ വിരമിക്കലിനെ സമീപിക്കുന്നവരുടെയോ വൈദഗ്ധ്യവും നൈപുണ്യവും നിരീക്ഷിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് ഒരു ഡാറ്റാബേസ് സ്ഥാപിക്കും, അത് അവരെ സ്വകാര്യ മേഖലയിലെ അവസരങ്ങളുമായി ബന്ധിപ്പിക്കും.

വിരമിച്ച ആളുകൾക്ക് അവരുടെ പെൻഷൻ തുകയ്ക്ക് പുറമേ അധിക വരുമാനം നേടാൻ ഈ പദ്ധതി വഴി സാധിക്കും. വിരമിച്ചവരുടെ ജീവിതനിലവാരവും സുസ്ഥിരതയും ഉറപ്പാക്കാനും ദുബായുടെ വികസനത്തിന് പിന്തുണ നൽകാനും അവരുടെ കഴിവുകൾ ഉപയോ​ഗിക്കും.

എമിറേറ്റിലെ സർക്കാർ മേഖലകളിൽ കഴിവും ബുദ്ധിയും നൈപുണ്യവുമുള്ള ഒട്ടനവധി വിദ​ഗ്ധരായ ആളുകളുണ്ട്. പ്രായപരിധി കഴിഞ്ഞശേഷം വിരമിക്കുന്ന ഇത്തരമാളുകൾ വെറുതെ വീടുകളിലിരിക്കരുതെന്നും അവരുടെ കഴിവിന് അനുസൃതമായി സ്വകാര്യമേഖലകളിൽ ജോലി ചെയ്യണമെന്നുമുള്ള ദുബായ് സർക്കാരിന്റെ ആശയമാണ് ഈ പദ്ധതിക്ക് പിന്നിൽ. ഇത്തരം പദ്ധതികൾ യു.എ.ഇയിലെ പൊതുജനങ്ങളെ കൂടുതൽ വികസനങ്ങളിലേക്ക് നയിക്കുകയാണെന്നും പദ്ധതിയെ അം​ഗീകരിക്കുന്നുവെന്നും ദുബായ് റിട്ടയർ പ്രോജക്ട് സപ്പോർട്ട് പ്രോഗ്രാമാനെ അഭിനന്ദിച്ചു കൊണ്ട് യു.എ.ഇ വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours