ദുബായ്: ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ദിവസം പാസ്പോർട്ട് ഓഫീസറായിരിക്കുന്നതിൻ്റെ അനുഭവം സ്വപ്നമായി കൂടെ കൊണ്ട് നടന്ന 10 വയസുകാരൻ ഇന്നലെ (മാർച്ച് 15) എമിറാത്തി ശിശുദിനത്തിൽ ആ സ്വപ്നം ആഘോഷിച്ചു

എയർപോർട്ട് സ്റ്റാഫിൻ്റെ മാർഗനിർദേശപ്രകാരം ഒമർ സൗദ് അൽ മാലിഹ് കുട്ടികളുടെ പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും യാത്രാ, സ്ഥിരീകരണ നടപടിക്രമങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) മികച്ച അനുഭവം നൽകി ഒമറിൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു. കുട്ടികളുടെ അഭിലാഷങ്ങളുമായി ക്രിയാത്മകമായി ഇടപഴകുന്നതിനും ഭാവി തലമുറയുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുമുള്ള സംഘടനയുടെ സമർപ്പണമാണ് ഈ ഉദ്യമം പ്രതിഫലിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഭാവിയിലെ തൊഴിൽ സേനയിലെ അംഗമായി കുട്ടിയെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
+ There are no comments
Add yours