എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ; ദുബായ് ചലഞ്ച് കപ്പുമായി സ്പോർട്സ് കൗൺസിൽ

0 min read
Spread the love

യു.എ.ഇ: എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ എന്ന ആശയം വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി ദുബായ് ചലഞ്ച് കപ്പ് സംഘടിപ്പിക്കുന്നു. നാല് ടീമുകൾ മത്സരിക്കുന്ന ദുബായ് ചലഞ്ച് കപ്പ് 2024 ൻ്റെ ഉദ്ഘാടന പതിപ്പ് ദുബായുടെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ പദവി വിപുലീകരിക്കുകയും എമിറേറ്റിൻ്റെ ഈ വർഷത്തെ ഏറ്റവും മികച്ച കായിക മത്സരമായി മാറുകയും ചെയ്യും എന്നാണ് പ്രതീക്ഷ.

ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി), ദുബായ് സ്‌പോർട്‌സ് കൗൺസിൽ, ഗാലോപ് ഗ്ലോബൽ എന്നിവയുടെ സഹകരണത്തോടെയാണ് ദുബായ് ചലഞ്ച് കപ്പ് 2024 സംഘടിപ്പിക്കുന്നത്.

സൗദി അറേബ്യയുടെ അൽ അഹ്‌ലി, മൊറോക്കോയുടെ രാജ കാസബ്ലാങ്ക, ചൈനയുടെ വുഹാൻ ത്രീ ടൗൺസ്, ഈജിപ്തിൻ്റെ സമാലിക്. എസ്.സി. എന്നീ 4 ടീമുകളാണ് ചലഞ്ച് കപ്പിൽ പങ്കെടുക്കുക. ജനുവരി 26 മുതൽ 28 വരെ യുഎഇ പ്രോ ലീഗ് ടീമായ അൽ നാസറിൻ്റെ ആസ്ഥാനമായ അൽ മക്തൂം സ്റ്റേഡിയത്തിലാണ് ത്രിദിന ടൂർണമെൻ്റ് നടക്കുന്നത്.

ഉദ്ഘാടന മത്സരം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കും, 14 തവണ ഈജിപ്ഷ്യൻ ചാമ്പ്യൻമാരായ സമലേക് രാജയും മൂന്ന് തവണ ആഫ്രിക്കൻ ചാമ്പ്യന്മാരും മൊറോക്കൻ കപ്പിലെ എട്ട് തവണ ജേതാക്കളുമായ രാജയുമായി ഏറ്റുമുട്ടും.

തൊട്ടടുത്ത ദിവസം വൈകുന്നേരം 6 മണിക്ക് അൽ അഹ്ലി വീണ്ടും വുഹാനെ നേരിടും. ഞായറാഴ്ചത്തെ അവസാന ദിവസം വൈകുന്നേരം 4 മണിക്ക് മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫ് നടക്കും.

“മുൻനിര അന്താരാഷ്ട്ര ടീമുകളുടെ പ്രിയപ്പെട്ട സ്ഥലമെന്ന നിലയിൽ ദുബായ് ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷനായി വളർന്ന് കൊണ്ടിരിക്കുകയാണ്. ഫുട്‌ബോളിൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക, അന്തർദേശീയ ക്ലബ്ബുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര ടീമുകളെ ആകർഷിക്കുക തുടങ്ങി പല കാര്യങ്ങളും ദുബായ് ചെയ്യ്ത് വരികയാണെന്നും ദുബായ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരേബ് പറഞ്ഞു

You May Also Like

More From Author

+ There are no comments

Add yours