യുഎഇയിലെ ഇടിമിന്നൽ: അടിയന്തര മുന്നറിയിപ്പ്

1 min read
Spread the love

യു.എ.ഇയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി അധികൃതർ. മിന്നൽ, ഇടി, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക് സാധ്യതയുണ്ടെന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളുവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളിൽനിന്ന് വീശിയടിക്കുന്ന ശീതകാറ്റും രാജ്യത്തെ കൂടുതൽ തണുപ്പിക്കും. മിതമായി വീശുന്ന കാറ്റ് ചിലയിടങ്ങളിൽ ശക്തമാകാം. ഇത് അന്തരീക്ഷത്തിൽ പൊടി നിറയ്ക്കും. കടലിൽ ഇറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് മേഘാവൃതമായ സമയങ്ങളിൽ കടൽ കൂടുതൽ ശക്തമാകും.

മൂടൽ മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പൊലിസ് മുന്നറിയിപ്പു നൽകി. മഴ, മഞ്ഞ്, പൊടിക്കാറ്റ് ഉള്ളപ്പോൾ അബുദാബി എമിറേറ്റിൽ വേഗപരിധി 80 കി.മീ ആണ്. വേഗം ക്രമീകരിച്ച് പിഴയിൽ നിന്നും അപകടത്തിൽ നിന്നും ഒഴിവാകണമെന്നും ഓർമിപ്പിച്ചു. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.

കനത്ത മഴയും ഇടിമിന്നലും കൂടിയതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനാവശ്യമായ ഡ്രൈവിംഗ് ഒഴിവാക്കാനും റോഡിൽ ജാഗ്രത പാലിക്കാനും ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഓണാക്കാനും അധികൃതർ അറിയിച്ചു. റിപോർട്ടുകൾ അനുസരിച്ച് യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത.

You May Also Like

More From Author

+ There are no comments

Add yours