പരസ്പ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മറ്റൊരു പെരുന്നാൾ കാലം കൂടി വന്നെത്തുമ്പോൾ ഈ വർഷത്തെ ഏറ്റവും വലിയ അവധിയാണ് യു.എ.ഇയിലെ സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ നൽകിയിരിക്കുന്നത്. മറ്റെല്ലാ രാജ്യങ്ങളിലുള്ളതിനെക്കാളും പതിന്മടങ്ങ് ആഘോഷമാണ് ഗൾഫ് രാജ്യങ്ങളിൽ ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് നടക്കുന്നത്.
ചരിത്രം
വിശുദ്ധ റമസാൻ മാസത്തിലാണ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിൻ്റെ ആദ്യ ദർശനം ലഭിച്ചത് എന്നാണ് വിശ്വാസം. റമദാനിലുടനീളം രാവിലെ മുതൽ വൈകുന്നേരം വരെയുള്ള നോമ്പിൻ്റെ അവസാനത്തെയും ശവ്വാൽ മാസത്തിൻ്റെ തുടക്കത്തെയും ഈദുൽ ഫിത്തർ സൂചിപ്പിക്കുന്നു. എല്ലാ ഭൗതിക സൗകര്യങ്ങളും ഉപേക്ഷിച്ച് എല്ലാം നാഥനിലേക്ക് സമർപ്പിക്കുക എന്നതാണ് റമദാൻ മാസത്തിൻ്റെ പ്രത്യേകത. പ്രത്യേക പ്രാർത്ഥനകളും നമസ്കരങ്ങളുമായി ദിന രാത്രങ്ങൾ ചിലവഴിക്കും.
ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റംസാന് 29 അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞ് ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടാൽ ആണ് ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഇസ്ലാമിക് കലണ്ടർ പ്രകാരം അറബ് മാസം തുടങ്ങുന്നത് ചന്ദ്രനെ കാണുന്നതിൻറെ അടിസ്ഥാനത്തിലാണ്. ശവ്വാൽ മാസം ഒന്നാണ് പെരുന്നാൾ ദിനമായി കണക്കാക്കുക.

എന്താണ് ഫിത്വർ സക്കാത്ത് നൽകുക എന്ന ചടങ്ങ്?
പെരുന്നാൾ നമസ്കാരത്തിന് മുമ്പ് വീട്ടിലുള്ളവർക്ക് കഴിക്കാനുള്ള ഭക്ഷണം മാറ്റിവെച്ച് ബാക്കിയുളളത് മുഴുവൻ ധർമ്മം ചെയ്യുക എന്നതാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് ആയി നൽകിവരുന്നത്. കേരളത്തിൽ അരിയാണ് നൽകാറുള്ളത്. നിലവിൽ ഇത് പള്ളി കമ്മറ്റികളും മത സംഘടനകളും ഏകോപിപ്പിച്ചാണ് അർഹതപ്പെട്ടവർക്ക് എത്തിക്കുന്നത്. വീട്ടിലെ എല്ലാ അംഗങ്ങൾക്കും വിഹിതം കണക്കാക്കി ധാനം നൽകണം. വീട്ടിൽ പുതുതായി ജനിച്ച കുഞ്ഞിന് ഉൾപ്പെടെ ഇത്തരത്തിൽ ധർമ്മം ചെയ്യണം എന്നാണ് ഇസ്ലാമിക നിയമം.
ശവ്വാൽ ചന്ദ്രക്കല കാണാത്തതിനാൽ യു.എ.ഇയടക്കമുള്ള ഗൾഫ് നാടുകളിൽ റമദാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ. ഏപ്രിൽ 8 (റമദാൻ 29) തിങ്കളാഴ്ച ആരംഭിച്ച അവധി ആഴ്ച മുഴുവൻ നീണ്ടുനിൽക്കും. അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യങ്ങൾ ഉൾപ്പെടെ (ഏപ്രിൽ 6 മുതൽ 14 വരെ) ഒമ്പത് ദിവസത്തെ അവധിയാണ് യു.എ.ഇ നിവാസികൾക്ക് ലഭിക്കുക. അവധി കഴിഞ്ഞ് ഏപ്രിൽ 15നാണ് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടത്. അവധിക്കാലത്ത് നിരവധി ഇളവുകളും മാറ്റങ്ങളും യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നടപ്പാക്കുന്നുണ്ട്.
സൗജന്യ പാർക്കിംഗ്, കൂടുതൽ വിപുലീകരിച്ച യാത്രാ സൗകര്യം, മാറ്റം വരുത്തിയ ടോൾ സമയങ്ങൾ, സൗജന്യ ഭക്ഷണം, സക്കാത്ത്, ഔദ്യോഗികമായി മാപ്പ് നൽകൽ ഇവയൊക്കെ യു.എ.ഇയിലുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഈദ് അൽ ഫിത്തർ വിശേഷങ്ങളാണ്. അതേസമയം ഡ്രൈവിംഗിലും കഴിക്കുന്ന ഭക്ഷണത്തിലുമുൾപ്പെടെ അതീവ ജാഗ്രത പുലർത്താനും പൊതുജനങ്ങളോടും, താമസക്കാരോടും എമിറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

യു.എ.ഇയിലെ മിക്ക സ്ഥലങ്ങളും ഇന്നലെ മുതൽ ഈദ് അൽ ഫിത്തറിനായി ആളുകൾ തിരഞ്ഞെടുക്കുന്ന ഇഷ്ടകേന്ദ്രങ്ങളായി മാറി കഴിഞ്ഞു.
അബുദാബിയിലെ പ്രധാന സ്ഥലങ്ങൾ
. യാസ് ദ്വീപ്
. സാദിയാത്ത് ബീച്ച്
. റീം ദ്വീപ്
ദുബായിലെ പ്രധാന സ്ഥലങ്ങൾ
. ഗ്ലോബൽ വില്ലേജ്
. ജുമൈറ ബീച്ച് റെസിഡൻസ് (JBR)
. ദുബായ് ഫെസ്റ്റിവൽ സിറ്റി
. ദുബായ് ഡൗൺടൗൺ
യാസ് ഐലൻഡ്, ഗ്ലോബൽ വില്ലേജ്, ദുബായ് ഡൗൺടൗൺ എന്നിവിടങ്ങളിലുൾപ്പെടെ 2024 ലെ ഈദ് അൽ ഫിത്തർ യുഎഇയിൽ മികച്ചതാക്കാം. റൈഡ്-ഹെയ്‌ലിംഗ് കമ്പനി ഈ കാലയളവിലേക്ക് ഈദ് ഡിസ്‌കൗണ്ടുകൾ പോലും നടപ്പിലാക്കി. കൂടാതെ ദുബായിൽ 6 ദിവസത്തെ സൗജന്യ പാർക്കിംഗും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 12 വരെ പാർക്കിംഗ് നിരക്കുകൾ ഏർപപെടുത്തില്ല. പകരം പണമടച്ചുള്ള പാർക്കിംഗ് ശവാൽ നാലിന് (ഈദിൻ്റെ നാലാം ദിവസം) പുനരാരംഭിക്കും.
അതേസമയം, ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ ആർടിഎയുടെ എല്ലാ സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വാഹന പരിശോധനാ കേന്ദ്രങ്ങൾ റമദാൻ 29 നും ശവ്വാൽ 3 നും തുറന്ന് പ്രവർത്തിക്കും
കസ്റ്റമർ ഹാപ്പിനസ് സെൻ്റർ
ഈദ് അവധി ദിവസങ്ങളിൽ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അടച്ചിടും. എന്നിരുന്നാലും, ഉം റമൂൽ, ദെയ്‌റ, ബർഷ, അൽ കിഫാഫ് കേന്ദ്രങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെൻ്ററുകൾ, ആർടിഎ ഹെഡ് ഓഫീസ് എന്നിവ സാധാരണ പോലെ 24/7 പ്രവർത്തിക്കും.
ദുബായ് മെട്രോ
ഏപ്രിൽ 6 ന് രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1 വരെയും ഏപ്രിൽ 8-13 തിങ്കൾ മുതൽ ശനി വരെയും 8 മുതൽ 12 വരെ ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 8 മുതൽ 12 വരെയുമാണ് ദുബായ് മെട്രോ പ്രവർത്തിക്കുക.

ദുബായ് ട്രാം
തിങ്കൾ മുതൽ ശനി വരെ: രാവിലെ 6 മുതൽ 1 വരെ, ഞായർ: രാവിലെ 9 മുതൽ 1 വരെ (അടുത്ത ദിവസം).
ദുബായ് ബസ്
ഇഐഡി അൽ ഫിത്തർ അവധിക്കാലത്ത് ദുബായ് ബസുകളുടെയും ഇൻ്റർസിറ്റി ബസുകളുടെയും പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തും. യാത്രക്കാർക്ക് RTA ആപ്പിൽ പുതുക്കിയ മെട്രോയും മറൈൻ ട്രാൻസ്പോർട്ട് സമയവും പരിശോധിക്കാം.
വാട്ടർ ടാക്‌സികൾ
. മറീന മാൾ – ബ്ലൂവാട്ടേഴ്‌സ് (B-M3): 4.15pm മുതൽ 11.25pm. ഡിമാൻഡ് അടിസ്ഥാനമാക്കി. ഉപഭോക്താക്കൾ മുൻകൂട്ടി റിസർവേഷൻ ചെയ്യണം
. മറീന (ബിഎം1) മറീന മാൾ – മറീന വോക്: ഉച്ച മുതൽ രാത്രി 11.05 വരെ
. മറീന പ്രൊമെനേഡ് – മറീന മാൾ: വൈകുന്നേരം 3.55 മുതൽ രാത്രി 10 വരെ
. മറീന ടെറസ് – മറീന വോക്: 4pm മുതൽ10 pm
. മുഴുവൻ റൂട്ട്: 3.55pm മുതൽ 9.40pm

ദുബായ് ഫെറി
. അൽ ഗുബൈബ – മറീന മാൾ, മറീന മാൾ – അൽ ഗുബൈബ (F-R1): 1pm മുതൽ 6pm
. ദുബായ് കനാൽ – അൽ ഗുബൈബ (FR1): 2.25- 7.25
. ദുബായ് കനാൽ – ബ്ലൂവാട്ടേഴ്‌സ് (FR2): 1.50pm- 6.50pm
. ബ്ലൂവാട്ടേഴ്‌സ് – മറീന മാൾ (FR2): 2.55pm – 7.55pm
. മറീന മാൾ – ബ്ലൂവാട്ടേഴ്‌സ് (FR2): 1pm, 6pm
. ബ്ലൂവാട്ടേഴ്‌സ് – ദുബായ് കനാൽ (FR2): 1.20pm – 6.20pm
. ദുബായ് മറീന ടൂറിസ്റ്റ് ട്രിപ്പുകൾ (റൗണ്ട് ട്രിപ്പുകൾ) (FR4): 11.30 നും 4.30 നും
. അൽ ഗുബൈബ – ഷാർജ അക്വേറിയം (FR5): 3pm, 5pm, 8pm, 10pm
. ഷാർജ അക്വേറിയം – അൽ ഗുബൈബ (FR5): 2pm, 4pm, 6pm, 9pm.
ഇതോടൊപ്പം ട്രാഫിക് പിഴകളിൽ 50% കിഴിവ് പോലും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രിൽ 18 ന് മുമ്പ് ഈടാക്കിയ പിഴകൾക്ക് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെയും നിർദേശപ്രകാരമാണ് ഈ തീരുമാനം.
സൗജന്യ പാർക്കിംഗുകൾ
ഷാർജ – ഈദ് അൽ ഫിത്തറിൻ്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ ഷാർജയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, നീല സൈൻബോർഡുകളുള്ള പാർക്കിംഗ് സോണുകളിൽ നിരക്കുകൾ തുടരും. വെള്ളിയാഴ്‌ചയും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്‌ചയിലെ എല്ലാ ദിവസങ്ങളിലും ഈ സ്‌പെയ്‌സുകൾ ഫീസിന് വിധേയമാണ്.
ദുബായ്: ആഴ്ചയിൽ സാധാരണ ഫ്രീ പാർക്കിംഗ് ദിവസമായ ഏപ്രിൽ ഏഴ് ഞായറാഴ്ച മുതൽ ദുബൈയിൽ സൗജന്യ പാർക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 12 വെള്ളിയാഴ്ച വരെ ഇത് സൗജന്യമായി തുടരും. ആറ് ദിവസത്തെ സൗജന്യ പാർക്കിംഗാണ് ഇതിലൂടെ നൽകുന്നത്. ഏപ്രിൽ 13 ശനിയാഴ്ച മുതൽ പതിവ് നിരക്കുകൾ ബാധകമാണ്.
അബുദാബി: യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെയാണ് പാർക്കിംഗ് സൗജന്യം. അവധിക്ക് മുമ്പുള്ള ഞായറാഴ്ച ഉൾപ്പെടെ എട്ട് ദിവസത്തെ സൗജന്യ പാർക്കിംഗാണ് ലഭിക്കുക. ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ പാർക്കിംഗ് നിരക്കുകൾ ബാധകമാകും.

മുന്നറിയിപ്പ് – ഈ പെരുന്നാൾ ദിനത്തിൽ സുരക്ഷിതരായിരിക്കാം
പെരുന്നാളിനോടനുബന്ധിച്ച് വാഹനമോടിക്കുന്നതിലുൾപ്പെടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അധികൃതർ പൊതുജനങ്ങളോടും ഡ്രൈവർമാരോടും ആവശ്യപ്പെട്ടു. കൂടാതെ നിയമവിരുദ്ധമായി പടക്കങ്ങൾ പൊട്ടിക്കുന്നതിനും, അതുവഴി തീപൊള്ളലേൽക്കുന്നതിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പടക്കങ്ങളുടെ നിരോധനവും 100,000 ദിർഹം വരെ പിഴ ചുമത്തുന്ന കർശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും, അനധികൃത ഇറക്കുമതിയും വിൽപ്പനയും രാജ്യത്ത് നിലനിൽക്കുന്നു.
1 . പടക്ക സുരക്ഷ: യുഎഇയിൽ പടക്കങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. പടക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡോക്ടർ ഷിംന സുഹൈൽ മാതാപിതാക്കളോടും കുടുംബങ്ങളോടും ശക്തമായി ആവശ്യപ്പെടുന്നു.
2 . ഭക്ഷ്യസുരക്ഷ: ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിന് എല്ലാ ഭക്ഷണവും ശരിയായി പാകം ചെയ്യുകയും സൂക്ഷിക്കുകയും വൃത്തിയായി കൈകാര്യം ചെയ്യുകയും ചെയ്യുക. ഊഷ്മാവിൽ ദീർഘനേരം വെച്ചിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
3 . ട്രാഫിക് സുരക്ഷ: സമ്മേളനങ്ങളിലേക്കും തിരിച്ചും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക, പ്രത്യേകിച്ചും റോഡുകളിൽ തിരക്ക് അനുഭവപ്പെടുന്ന തിരക്കേറിയ സമയങ്ങളിൽ. അമിതവേഗതയോ അശ്രദ്ധമായ ഡ്രൈവിംഗ് പെരുമാറ്റമോ ഒഴിവാക്കുക.
4 . ജലാംശം: ദിവസം മുഴുവൻ, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ ധാരാളം വെള്ളം കുടിക്കുക. പഞ്ചസാരയോ കഫീൻ അടങ്ങിയ പാനീയങ്ങളോ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അവ നിർജ്ജലീകരണത്തിന് കാരണമാകും.
5 . അലർജികൾ: ഈദ് ആഘോഷങ്ങളിൽ ഭക്ഷണം തയ്യാറാക്കുമ്പോഴോ കഴിക്കുമ്പോഴോ ഭക്ഷണ അലർജികളും ഭക്ഷണ നിയന്ത്രണങ്ങളും ശ്രദ്ധിക്കുക.
6 . കൈയ്യിലിടുന്ന മൈലാഞ്ചിയുടെ കാര്യത്തിൽ പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെൻഡി അലങ്കാരത്തിന് ഉപയോഗിക്കുന്ന- പ്രത്യേകിച്ച് കറുപ്പും വെളുപ്പും മൈലാഞ്ചിയിൽ കാണപ്പെടുന്ന സിന്തറ്റിക് രാസവസ്തുക്കൾ – നിങ്ങളുടെ ചർമ്മത്തിന് ഹാനികരമായേക്കാവുന്ന ഗുരുതരമായ അപകടസാധ്യതകളുണ്ടാക്കുമെന്ന് ഒരു ഡെർമറ്റോളജിസ്റ്റ് മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും തരത്തിൽ ആരോഗ്യ സഹായങ്ങൾ ആവശ്യമായി വന്നാൽ 999 ലേക്ക് വിളിക്കാനും വിവരമറിയിക്കാനും നിർദ്ദേശമുണ്ട്.

പ്രഖ്യാപനങ്ങൾ
യു.എ.ഇയിലും ബഹ്റൈനിലുമുൾപ്പെടെ ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് തടവുക്കാർക്ക് ശിക്ഷ ഇളവ് നൽകിയതായും ചിലരെ വെറുതെ വിട്ടതായും പ്രഖ്യാപനം നടന്നിട്ടുണ്ട്.
. വിദ്യാർത്ഥികളുടെ കടം അടച്ച് തീർക്കും: പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ എല്ലാ കടങ്ങളും അടച്ചുതീർക്കാൻ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് വ്യാഴാഴ്ച ഉത്തരവിട്ടു.
. എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെൻ്റുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ സംരംഭം രാജ്യത്ത് താമസിക്കുന്നതും സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും
. തടവുക്കാർക്ക് മാപ്പ് നൽകൽ: ഈദുൽ ഫിത്തറിന് മുമ്പ് 1,584 തടവുകാർക്ക് മാപ്പ് നൽകാൻ ബഹ്‌റൈൻ രാജാവ് ഹമദ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
. ഭവന പദ്ധതി: തിങ്കളാഴ്ച എമിറേറ്റിലുടനീളം 1,502 പൗരന്മാർക്ക് 2.18 ബില്യൺ ദിർഹത്തിൻ്റെ ഭവന ആനുകൂല്യങ്ങൾ അബുദാബി പ്രഖ്യാപിച്ചു. അബുദാബി ഭരണാധികാരി എന്ന നിലയിൽ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ 2024-ലെ ആദ്യ ഭവന, ആനുകൂല്യ പാക്കേജിൻ്റെ ആദ്യ വിതരണത്തിന് അംഗീകാരം നൽകി.
. സകാത്ത്: ഹിജ്റ 1445-ൽ ഒരാൾക്ക് 25 ദിർഹം എന്ന ശുപാർശ മൂല്യം നിശ്ചയിച്ച് സകാത്ത് അൽ ഫിത്തർ പണമായി നൽകാനുള്ള അനുമതി യുഎഇ കൗൺസിൽ ഫോർ ഫത്വ സ്ഥിരീകരിച്ചു.
. ക്യാൻസർ രോഗികൾക്കും ഇത്തവണ സകാത്ത് നൽകാൻ നമുക്ക് സാധിക്കും. വ്യക്തികൾക്കോ കമ്പനികൾക്കോ എഫ്ഒസിപി സകാത്ത് വെബ്‌സൈറ്റ് സന്ദർശിച്ച് സംഭാവന നൽകാം. സകാത്ത് തുക നിർണ്ണയിക്കാൻ അവർക്ക് ഓൺലൈൻ കാൽക്കുലേറ്റർ ഉപയോഗിക്കാം. FOCP-യുടെ ഷാർജ ഇസ്ലാമിക് ബാങ്ക് അക്കൗണ്ട് നമ്പർ: 0011-364854-002, IBAN: AE440410000011364854002 എന്നതിലേക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയും സംഭാവനകൾ നൽകാം.
. സംഭാവന നൽകുന്നതിനായി ഇനിപ്പറയുന്ന നിയുക്ത ഇത്തിസലാത്ത് നമ്പറുകളിലേക്ക് ‘സകാത്ത്’ എന്ന വാക്ക് എസ്എംഎസ് അയച്ചും സംഭാവന നൽകാം: 20 ദിർഹം സംഭാവന ചെയ്യാൻ 6447; 50 ദിർഹം സംഭാവന ചെയ്യാൻ 4426, 200 ദിർഹം സംഭാവന ചെയ്യാൻ 4467; അല്ലെങ്കിൽ 500 ദിർഹം സംഭാവന ചെയ്യാൻ 2308.

പെരുന്നാൾ യാത്ര പോകാം – വിസ രഹിത പ്രവേശനവുമായി ഈ രാജ്യങ്ങൾ
ഈ പെരുന്നാൾ ദിനത്തിൽ യുഎഇയിലെ താമസരേഖ (റെസിഡൻസി വിസ) ഉള്ളവർക്ക് വിവിധ സ്ഥലങ്ങളിലേക്ക് വിസരഹിത യാത്ര ആസ്വദിക്കാം. യുഎഇ നിവാസികൾക്ക് വിസരഹിത യാത്ര/വിസ ഓൺ അറൈവൽ അനുവദിക്കുന്ന ചില രാജ്യങ്ങളുണ്ട്.
ഒമാൻ
അസർബൈജാൻ
ജോർജിയ
മാലിദ്വീപ്
നേപ്പാൾ
ഉസ്ബെക്കിസ്ഥാൻ
ജോർദാൻ
എന്നീ രാജ്യങ്ങളിലേക്ക് പെരുന്നാളിന് വിസയില്ലാതെ പറക്കാം.
+ There are no comments
Add yours