പെരുന്നാൾ – വേനൽകാല അവധി; ഷെൻങ്കൻ(Schengen) രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടി ബുക്ക് ചെയ്യണം – യു.എ.ഇ

1 min read
Spread the love

യു.എ.ഇ: ഷെൻങ്കൻ(Schengen) രാജ്യങ്ങളിലേക്ക് പെരുന്നാൾ അവധിക്കോ വേനൽകാല അവധിക്കോ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ മുൻക്കൂട്ടി ബുക്ക് ചെയ്യണമെന്ന് യു.എ.ഇയിലെ താമസക്കാർക്ക് നിർദ്ദേശം നൽകി. യാത്രക്കാരുടെ എണ്ണത്തിൽ വൻവധനവ് പ്രതീക്ഷിച്ചാണ് വിസ അപ്പോയിന്റ്മെന്റുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്.

അവധിക്കാലത്തോടടുക്കുമ്പോൾ യാത്രയ്ക്കുള്ള ഡിമാൻഡ് വർദ്ധിക്കും എന്നും, അങ്ങനെയുണ്ടായാൽ യാത്രയ്ക്കായി എത്തുന്നവർക്ക് ബുദ്ധിമുട്ടുകൾ നേരിടുമെന്ന് അതിനാൽ കാലതാമസം ഒഴിവാക്കാൻ വിസ അപ്പോയിൻമെന്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ് എന്നും വിഎഫ്എസ് ഗ്ലോബലിന്റെ റീജിയണൽ ഹെഡ് മൊണാസ് ബില്ലിമോറിയ(Monaz Billimoria) പറഞ്ഞു.

സർക്കാരുകൾക്കും നയതന്ത്ര ദൗത്യങ്ങൾക്കും ആയുള്ള ലോകത്തിലെ ഏറ്റവും വലിയ വിസ ഔട്ട് സോഴ്സിംഗ് ടെക്നോളജി സേവന കമ്പനിയാണ് വിഎഫ്എസ് ഗ്ലോബൽ. യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി സർക്കാരുകളുടെ പേരിൽ VFS ഗ്ലോബൽ വിസ അപേക്ഷകൾ സ്വീകരിക്കുകയും വിസ പ്രോസസ്സിംഗിനായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.

2024 ഏപ്രിലിലെ ഈദ് അൽ ഫിത്തർ സമയത്ത് യു.എ.ഇ നിവാസികൾക്ക് ആറ് ദിവസത്തെ അവധി ലഭിക്കും. വേനൽക്കാലത്ത് സ്‌കൂളുകൾ രണ്ട് മാസത്തേക്ക് അടച്ചിടും, ഇത് താമസക്കാർക്ക് കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ ലഭിക്കുന്ന സമയം കൂടിയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഷെൻങ്കൻ(Schengen) രാജ്യങ്ങളിലേക്കുള്ള വിസ നടപടിക്രമങ്ങൾക്കായി മുൻക്കൂട്ടി ബുക്ക് ചെയ്യണമെന്ന് അറിയിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours