ഒമാനിൽ നിക്ഷേപം നടത്താൻ എളുപ്പവഴി; എഐ സഹായത്തോടെ പുതിയ പോർട്ടൽ വികസിപ്പിച്ച് ഒമാൻ

0 min read
Spread the love

ഒമാൻ: സുൽത്താനേറ്റിൽ ബിസിനസ് നടപടികൾ സുഗമമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒരുക്കുകയാണ് ഒമാൻ. നിക്ഷേപകർക്ക് അവർ സ്വന്തം രാജ്യത്തായാലും മറ്റെവിടെയെങ്കിലും ആണെങ്കിലും ഒമാനിൽ നിക്ഷേപം നടത്താം.

റസിഡൻസി കാർഡ് ആവശ്യമില്ലാതെതന്നെ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ നിക്ഷേപകർക്ക് മിനിമം മൂലധനം കാണിക്കാതെ തന്നെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത.

ഒരു നിശ്ചിത കാലയളവിനുള്ളിലേക്ക് പെർമിറ്റുകൾ നൽകാനും സാധിക്കും. 2,500ലധികം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളും ലൈസൻസുകളും എങ്ങനെ അറിയാൻ സാധിക്കും എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴിയുള്ള ഇൻവെസ്റ്റ്‌മെന്റ് ഗൈഡ് നിക്ഷേപകനെ ഇക്കാര്യങ്ങളിൽ സഹായിക്കും.

ആട്ടിഫിഷൽ ഇൻററലിജൻസിന്റെ സഹായത്തോടെയാണ് ഒമാന്റെ പുതിയ പോർട്ടൽ പ്രവർത്തിക്കുന്നത്. ‘ദ നോൺ സിറ്റിസൺസ്/നോൺ റെസിഡന്റ്‌സ്’വിഭാഗത്തിൽ ലോഗിൻ ചെയ്ത് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. പോർട്ടലിൽ നേരത്തേ ഒമാനിലുള്ളവർക്ക് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്ന ആർക്കും പോർട്ടൽ സന്ദർശിക്കാം.

You May Also Like

More From Author

+ There are no comments

Add yours