ദുബായ്: ദുബായിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് റോഡിന്റെയും അതിന് ചുറ്റുമുള്ള 28 മേഖലകളുടെയും പേര് മാറ്റിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ – ബുർജ് ഖലീഫയുടെ പേരിലാണ് ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പരിസരം പുനർനാമകരണം ചെയ്യ്തിരിക്കുന്നത്.
ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ലിസ്റ്റ് ചെയ്ത 28 പേരുകളിൽ ഏറ്റവും പ്രധാനപ്പെട്ട പേരുമാറ്റമാണിത്. ദുബായിയിലെ ഏറ്റവും തിരക്കുളള റോഡ് ആണ് ഷെയ്ഖ് സായിദ് റോഡ്. ഈ റോഡ് ഇനി മുതൽ ബുർജ് ഖലീഫ റോഡ് എന്നാണ് അറിയപ്പെടുക. 14ാം വർഷത്തിലേക്ക് കടക്കുന്ന ബുർജ് ഖലീഫയോടുള്ള സ്മരണാർത്ഥം കൂടിയാണ് പുതിയ പേരുമാറ്റൽ.
ഷെയ്ഖ് സായിദ് റോഡിന്റെ ചുറ്റുമുള്ള മറ്റ് അപ്പാർട്മെന്റുകളുടെ മുമ്പിലൂടെ കടന്നു പോകുന്ന റോഡുകളുടെയും ചെറു പട്ടണങ്ങളുടെയും പേരുകൾ മാറ്റിയിട്ടുണ്ട്. മോട്ടോർ സിറ്റിയുടെ പേര് അൽ ഹെബിയ ഫസ്റ്റ് എന്നാക്കി. റാഞ്ചസ് എന്ന മേഖലയുടെ പേര് മാറ്റി വാദി അൽ അസഫ എന്നാക്കി മാറ്റി. സ്പോർട്സ് സിറ്റി ഇനി അൽ ഹെബിയ ഫോർത്ത് എന്ന് അറിയപ്പെടും. അൽ ഖൂസ് 2 എന്ന സ്ഥലം ഇനി ഗദീർ അൽ തായർ എന്ന പേരിൽ അറിയപ്പെടും. ഗോൾഫ് സിറ്റി ഇനി അൽ ഹെബിയ 5 എന്ന് അറിയപ്പെടും. അൽ മിനാ എന്ന മേഖലയുടെ പേര് മദീനത്ത് ദുബായ് അൽ മെലാഹിയാഹ് എന്നാക്കി മാറ്റി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ആണ് സ്ഥലങ്ങൾ പുനർനാമകരണം ചെയ്തത്.
റോഡുകൾക്ക് പേരിടുന്നതിനുള്ള പുതിയ സംവിധാനം ദുബായ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പേര് മാറ്റിയിരുന്നു. പ്രാദേശികമായി കാണപ്പെടുന്ന വൃക്ഷങ്ങളുടെ പേര് ആണ് നൽകിയത്. അൽ ഗാഫ് സ്ട്രീറ്റ്, അൽ സിദ്ർ, ബാസിൽ, അൽ ഫാഗ്ഗി, അൽ സമർ, അൽ ഷാരിഷ് എന്നിങ്ങനയാണ് അൽ ഖവാനീജ് 2 മേഖലയിലെ റോഡുകളുടെ പേര്
+ There are no comments
Add yours