2024 ൽ വമ്പൻ മാറ്റങ്ങളുമായി ദുബായ്; എന്തൊക്കയാണ് രാജ്യത്തെ പ്രധാനമാറ്റങ്ങൾ ?!

0 min read
Spread the love

ദുബായ്: വമ്പൻ ന്യൂഇയർ റെസല്യൂഷനുകളാണ് ദുബായ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വർഷം മാറ്റങ്ങളുടേത് കൂടിയാണ്. പതിവുകളിലും ശീലങ്ങളിലും നിയമങ്ങളിലും യുഎഇയിൽ മാറ്റങ്ങളുടെ വർഷമാണ് 2024. പ്രകൃതിയെ കൂടി അം​ഗീകരിച്ചു കൊണ്ടാണ് ദുബായ് മാറ്റങ്ങൾക്ക് വിധേയമാകുന്നത്. രാജ്യത്തുണ്ടാകാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്

പ്ലാസ്റ്റിക് ഒഴിവാകും

പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയാകും പുതുവർഷം തുടങ്ങുക.

പുതിയ വിമാന സർവീസ്

ഇത്തിഹാദ് എയർവേയ്സ് കോവിഡ് കാലത്ത് നിർത്തിവച്ച അബുദാബി–കോഴിക്കോട്, അബുദാബി–തിരുവനന്തപുരം സർവീസ് പുനരാരംഭിക്കും.

സ്വദേശിവൽക്കരണം

രാജ്യം രണ്ടാം ഘട്ട സ്വദേശിവൽക്കരണത്തിലേക്കു കടക്കും. 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ ഈ വർഷം മുതൽ ഒരു സ്വദേശിയെ നിയമിക്കണം. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം. നിലവിൽ 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനിയിൽ 2022 മുതൽ വർഷത്തിൽ 2% സ്വദേശിവൽക്കരണം ആരംഭിച്ചിരുന്നു. 5 വർഷംകൊണ്ട് ഇത് 10% ആക്കും. സ്വകാര്യ സ്കൂളുകളിൽ ഈ വർഷം മുതൽ സ്വദേശിവൽക്കരണം നിർബന്ധം.

ബഹിരാകാശത്തേക്ക് വനിതാ സഞ്ചാരി

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്തേക്ക് ഒരു വനിതാ സഞ്ചാരിയെ അയയ്ക്കാൻ ഒരുങ്ങുന്നു. നൂറ അൽ മത്റൂഷിയാണ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്.

എംബിസെഡ് സാറ്റ് ഉപഗ്രഹം

അറബ് ലോകത്തെ ഏറ്റവും ശക്തമായ എംബിസെഡ് സാറ്റ് ഉപഗ്രഹം ഈ വർഷം ഭ്രമണപഥം തേടും. 100% സ്വദേശി ശാസ്ത്രജ്ഞർ പ്രാദേശികമായി വികസിപ്പിച്ച ബഹിരാകാശ റോവർ ചന്ദ്രനിലേക്ക് കുതിക്കും. ഭൗമനിരീക്ഷണത്തിന് മേഖലയിലെ ഏറ്റവും ശക്തമായ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കും.

ഓട്ടണമസ് റേസിങ് ലീഗ്

ലോകത്തിലെ ഏറ്റവും വലിയ ഓട്ടണമസ് റേസിങ് ലീഗിന് അബുദാബി ആതിഥ്യം വഹിക്കും.

ലോക ഇസ്‌ലാമിക് സാമ്പത്തിക ഫോറം

സാമ്പത്തിക രംഗത്തെ പുതിയ സംഭവ വികാസങ്ങളും പ്രവണതകളും ചർച്ച ചെയ്യുന്ന ലോക ഇസ്‌ലാമിക് സാമ്പത്തിക ഫോറം അബുദാബിയിൽ നടക്കും.

You May Also Like

More From Author

+ There are no comments

Add yours