പതിനായിരത്തോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ആകർഷിക്കാനൊരുങ്ങി യുഎഇ; ​ഗോൾഡൻ വിസ ഉൾപ്പെടെ നൽകും

0 min read
Spread the love

വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ ഭാഗമായി രാജ്യത്തേക്ക് പതിനായിരത്തോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ആകർഷിക്കാനൊരുങ്ങി യുഎഇ.

എല്ലാ വർഷവും 300 ഇവന്റുകളും വർക്​ഷോപ്പുകളും സംഘടിപ്പിക്കും, യുഎഇ ഗോൾഡൻ വിസ അപേക്ഷകൾ, റി ലൊക്കേഷൻ പിന്തുണ, കമ്പനി റജിസ്ട്രേഷൻ എന്നിവയ്ക്കുള്ള സഹായം ഉൾപ്പെടെ അംഗങ്ങൾക്ക് ആനുകൂല്യങ്ങളും യുഎഇ വാഗ്ദാനം ചെയ്യുന്നു.

ക്രിയേറ്റീവ് ക്യാംപ്, മെന്റർഷിപ്, ഫണ്ടിങ്, വർക്​ഷോപ്,വിഡിയോ പ്രൊഡക്ഷൻ, ഓഡിയൻ‌സ് എൻഗേജ്മെന്റ്, മോണിടൈസേഷൻ, സ്പോൺസർഷിപ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇടമുണ്ടായിരിക്കും. മെറ്റാ, ടിക് ടോക്ക്, എക്‌സ്, സ്‌പോട്ടർ, ക്രിയേറ്റർ നൗ, ട്യൂബ് ഫിൽട്ടർ, എപ്പിഡെമിക് സൗണ്ട്, ന്യൂ മീഡിയ അക്കാദമി എന്നിവയുൾപ്പെടെയുള്ള പ്രമുഖ സമൂഹമാധ്യമ സ്ഥാപനകളിൽനിന്നും കമ്പനികളിൽനിന്നുമുള്ള പിന്തുണകളും ലഭിക്കും.

വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ ഭാഗമായി ദുബായിലെ എമിറേറ്റ്സ് ടവേഴ്സിൽ ക്രിയേറ്റേഴ്സ് എച്ച്ക്യു ആരംഭിച്ചിരുന്നു. ഇൻഫ്ലുവൻസേർഴ്സിനും കണ്ടന്റ് ക്രിയേറ്റേർഴ്സിനുമായി ഒട്ടനവധി പദ്ധതികളാണ് യുഎഇ ആവിഷ്ക്കരിക്കാൻ ഒരുങ്ങുന്നത്.

You May Also Like

More From Author

+ There are no comments

Add yours