യുഎഇ ടൂർ സൈക്ലിംഗ് റേസിന്റെ ഭാഗമായി ദുബൈയിലെ ചില റോഡുകൾ താൽക്കാലികമായി ഇന്ന് അടച്ചിടും. ട്രാഫിക് മാനേജ്മെന്റ് നടപടിക്രമങ്ങളുടെ ഭാഗമായി ചില റോഡുകൾ 10 മുതൽ 15 മിനിറ്റ് വരെ മാത്രം താൽക്കാലികമായി അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
അടച്ചിടുന്ന റോഡുകൾ
Sheikh Zayed Road
Al Naseem Street
First Al Khail Street
Al Jamayel Street
Al Asayel Street
Al Khamila Street
Al Khail Street
Al Fay Street
Hessa Street
Sheikh Zayed bin Hamdan Al Nahyan Street
Al Qudra Road
Saih Al Salam Street
Tripoli Street
Rebat Street
Nad Al Hamar Road
Ras Al Khor Road
Al Meydan Road
Dubai-Al Ain Road
വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നേരത്തെ പുറപ്പെടാൻ അതോറിറ്റി അഭ്യർത്ഥിച്ചു. സൈക്ലിങ് റേസ് റൂട്ടും അതോരിറ്റി വെളിപ്പെടുത്തി.
ദുബൈയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്ക് യാത്രതിരിച്ച് അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ ജമായേൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയിലൂടെ കടന്ന് ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിക്ക് എതിർവശത്തുള്ള ഫിനിഷിംഗ് ലൈനിൽ ആയിരിക്കും മത്സരാർത്ഥികൾ എത്തുക. ആകെ 160 കിലോമീറ്റർ ദൂരമാണ് പിന്നിടേണ്ടത്. ദുബൈയിലെ റേസിങ് യുഎഇ ടൂറിന്റെ അഞ്ചാമത്തെ ഘട്ടമാണ്. ഈ വർഷത്തെ പുരുഷന്മാരുടെ യുഎഇ ടൂർ ഫെബ്രുവരി 17നാണ് ആരംഭിച്ചത്. അബുദാബി സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂറിന്റെ ഏഴാം പതിപ്പിൽ ആകെ 140 റൈഡർമാർ മത്സരിക്കുന്നു.
+ There are no comments
Add yours