ദുബായ്: 2024 ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് പേടിഎം. വൺ-വേ ടിക്കറ്റിനും റൗണ്ട് ട്രിപ്പിനും ഓഫറുണ്ട്. ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് പേടിഎം എക്‌സ്‌ക്ലൂസീവ് ഫ്‌ളാറ്റ് ഓഫറായി എട്ട് ശതമാനമാണ് കിഴിവ്.
പ്രമുഖ പേയ്മെന്റ്, സാമ്പത്തിക സേവന കമ്പനിയായ പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (OCL) ആണ് ഓഫർ പ്രഖ്യാപിച്ചത്. ഡിസംബർ എട്ടിനാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ തുടങ്ങിയത്. അതിശയകരമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം നിരവധി സമ്മാനങ്ങളും വിനോദ-സാംസ്‌കാരിക പരിപാടികളുമുള്ള ഡിഎസ്എഫ് ഒരു മാസത്തിലധികം നീണ്ടുനിൽക്കും.
വിപുലമായ ഫെസ്റ്റിവൽ കാലയളവിൽ യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ദുബായിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് പേടിഎം ഓഫർ പ്രഖ്യാപിച്ചത്. ക്യാൻസലേഷൻ നിരക്കുകൾ ഇല്ലാതെ തന്നെ യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും യാത്രാ പ്ലാനുകൾ മാറ്റുകയോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്യാനുള്ള സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
പേയ്മെന്റുകൾ മുതൽ ടിക്കറ്റ് ബുക്കിങ് വരെയുള്ള എല്ലാ സേവനങ്ങളും നൽകുക വഴി ലളിതവും ആസ്വാദ്യകരവുമായ യാത്രയും മറക്കാനാവാത്ത ഷോപ്പിങ് ഫെസ്റ്റിവൽ അനുഭവവും നൽകുകയാണ് ലക്ഷ്യമെന്ന് പേടിഎം വക്താവ് പറഞ്ഞു.
+ There are no comments
Add yours