ദുബായിലെ ആദ്യത്തെ വെർട്ടിക്കിൾ അർബ്ബൻ റിസോർട്ടിന് ഒടുവിൽ ദുബായ് ഭരണാധികാരിയും അംഗീകാരം നൽകിയിരിക്കുകയാണ്. ലോക ടൂറിസത്തിന് മുന്നിൽ അനന്ത സാധ്യതകൾ തുറന്നിടുകയാണ് ദുബായ് ഈ പുതിയ കെട്ടിടത്തിലൂടെയെന്ന് കഴിഞ്ഞ ദിവസം റിസോർട്ട് സന്ദർശിച്ചു കൊണ്ട് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

വൺ ആൻഡ് ഓൺലി സബീൽ എന്ന പേരിലാണ് ലോകത്തിലെ തന്നെ ആദ്യത്തെ വെർട്ടിക്കിൾ റിസോർട്ട് ദുബായിൽ പണി കഴിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ റിസോർട്ട് സഞ്ചാരികൾക്ക് തുറന്നു കൊടുത്തത്. കേർസനണർ ഇന്റർനാഷണൻ വികസിപ്പിച്ചെടുത്ത ഈ റിസോർട്ടിൽ 229 ആഢംബര മുറികളും സ്യൂട്ടുകളുമുണ്ട്.

15 നിലകളിലായി ഒരുക്കിയിരിക്കുന്ന റിസോർട്ടിൽ വിവിധ കായിക വിനോദത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദുബായിലെ ഏറ്റവും നീളമേറിയ ഇൻഫിനിറ്റി പൂളും ഈ റിസോർട്ടിലാണ്. കൂടാതെ, ആൻ-സോഫി പിക്, മെഹ്മെത് ഗുർസ്, ഡാബിസ് മുനോസ്, പാക്കോ മൊറേൽസ് എന്നിവരുൾപ്പെടെ പ്രശസ്ത പാചകവിദഗ്ധർ നേതൃത്വം നൽകുന്ന റെസ്റ്റോറന്റുകളും റിസോർട്ടിലുണ്ട്.

+ There are no comments
Add yours