ദുബായ്: ദുബായിൽ വ്യാജവെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുകയാണ്. നോൾ കാർഡ് ഉൾപ്പെടെയുള്ളവ റീചാർജ് ചെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കമെന്ന് നിർദ്ദേശമുണ്ട്.
ആർടിഎയുടെ പ്ലാറ്റ്ഫോം അനുകരിക്കുന്ന നിരവധി വ്യാജവെബ്സൈറ്റുകൾ ഉണ്ടെന്നും ഗൂഗിൾ സെർച്ചിൽ വരുന്ന ആർടിഎയുടെ പേരിലുള്ള ആദ്യ നാല് സൈറ്റുകളും വ്യാജമാണ്. ദുബായ് നിവാസിയായ മുഹമ്മദ് സൽമാൻ തന്റെ നോൾ കാർഡ് 30 ദിർഹം ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വ്യാജവെബ്സൈറ്റ് വഴി നഷ്ടമായത് 1,051 ദിർഹമായിരുന്നു.
സൈറ്റ് ആർടിഎയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യമുള്ളതായത് കൊണ്ട് തന്നെ ആർക്കും സംശയം തോന്നില്ല. ഇന്ത്യൻ പ്രവാസിയുടെ പക്കൽ നിന്നും ഇത്തരത്തിൽ നോൾ കാർഡ് ഉപയോഗിച്ച് റീചാർജ്ജ് ചെയ്യുന്നതിനിടെ നല്ലൊരു തുക നഷ്ടപ്പെട്ടു. തുടർന്ന് ദുബായ് പോലീസിലും ബാങ്കിലും പരാതി നൽകി.
ഇത്തരം പണമിടപാട് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ദുബായ് ആർടിഎ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
+ There are no comments
Add yours