വെള്ള പൊക്കത്തിൽ ഒലിച്ചുപോയ രണ്ടുപേരെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

1 min read
Spread the love

കനത്ത മഴയെ തുടർന്ന് ഹത്തയിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ വാഹനങ്ങളിൽ നിന്ന് രണ്ട് വൃദ്ധരെ രക്ഷിച്ച് ദുബായ് പോലീസ്. കാലാവസ്ഥ പ്രതികൂലമായതിനാൽ തുറമുഖ പോലീസ് സ്‌റ്റേഷനിലെ മറൈൻ റെസ്‌ക്യൂ വിഭാഗത്തിലെ സംഘങ്ങളും ഹത്ത പോലീസ് സ്‌റ്റേഷനിലെ ലാൻഡ് റെസ്‌ക്യൂ ടീമും ചേർന്ന് താഴ്‌വരയിൽ കുടുങ്ങിയ അഞ്ച് വാഹനങ്ങളും കരയ്ക്കടുപ്പിച്ചു.

രക്ഷാപ്രവർത്തകർ ഉടൻ ഇടപെട്ട് വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഹത്ത സെക്ടർ കമാൻഡർ ബ്രിഗേഡിയർ ഡോ.ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. യാത്രക്കാരിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് വൃദ്ധരും ഉണ്ടായിരുന്നു. ഇവരെയാണ് സംഘം രക്ഷിച്ചത്.

കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വാഹനമോടിക്കുന്നവരോട് മുന്നറിയിപ്പ് പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിക്കുകയും താഴ്‌വരകളിൽ നിന്നും പർവതപ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours