ദുബായ്: കുപ്രസിദ്ധ രാജ്യാന്തര കുറ്റവാളി ഒസ്മാൻ അൽ ബല്ലൂറ്റി ദുബായ് പോലീസിന്റെ പിടിയിൽ. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻറർപോളിൻറെ റെഡ് നോട്ടീസിലും യൂറോപോളിൻറെ ഡാറ്റാബേസിലും ഇടംപിടിച്ച ബെൽജിയൻ പൗരനായ ഒസ്മാൻ രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളിലും ലഹരിമരുന്ന് കടത്തലിലും പ്രതിയാണ്.
ബെൽജിയൻ അധികൃതർ പുറപ്പെടുവിച്ച രാജ്യാന്തര അറസ്റ്റ് വാറണ്ടിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ദുബായ് പൊലീസിൻറെ ജനറൽ ഡിപാർട്ട്‌മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത്തരം അഭ്യർഥനകൾക്കുള്ള കേന്ദ്ര അതോറിറ്റിയായ യുഎഇ നീതിന്യായ മന്ത്രാലയത്തിൻറെ രാജ്യാന്തര സഹകരണ വകുപ്പ് മുഖേനയാണ് വാറണ്ട് കൈമാറിയത്. തുടർ നിയമനടപടികൾക്കായി ഒസ്മാനെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ശക്തമായ ആഗോള സുരക്ഷാ ശൃംഖല കെട്ടിപ്പടുക്കുന്നതിനൊപ്പം ലോകത്തെങ്ങും സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യാന്തര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വൈദഗ്ധ്യം പങ്കിടുന്നതിനും സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ആഗോള സഹകരണത്തിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ദുബായ് പൊലീസ് നടപടി.
+ There are no comments
Add yours