ദുബായ് നോൾ കാർഡ്; മിനിമം ടോപ്പ്-അപ്പ് തുക വർധിപ്പിച്ച് ആർടിഎ – 20 ദിർഹം

1 min read
Spread the love

ദുബായ്: ദുബായിൽ ജനുവരി 15 മുതൽ നോൾ കാർഡിനുള്ള ഏറ്റവും കുറഞ്ഞ തുക 20 ദിർഹം ആയിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

നിലവിൽ നോൾ കാർഡുകളുടെ ഏറ്റവും കുറ‍ഞ്ഞ നിരക്ക് 5 ദിർഹമാണ്. ഇതിൽ നിന്നും കുത്തനെ 20 ദിർഹമായാണ് ടോപ്പ്-അപ്പ് തുക വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, മെട്രോ ട്രാൻസിറ്റ് നെറ്റ്‌വർക്കിൽ ഒരു ദിവസം പലതവണ യാത്ര ചെയ്യേണ്ടി വന്നാൽ ഏറ്റവും കുറഞ്ഞത് 15 ദിർഹം സൂക്ഷിക്കണമെന്നായിരുന്നു നിർദ്ദേശം.

ദുബായ് മെട്രോ, ബസുകൾ, ട്രാമുകൾ, വാട്ടർ സർവ്വീസുകൾ എന്നിവയുൾപ്പെടെ ദുബായിലുടനീളമുള്ള പൊതുഗതാഗതത്തിന് പണം നൽകുന്നതിന് നോൾ കാർഡ് ഉപയോഗിക്കുന്നു. ടാക്സി നിരക്കുകൾ, പാർക്കിംഗ്, ദുബായ് പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലേക്കും നോൾ കാർഡ് ഉപയോ​ഗിക്കുന്നു.

മെട്രോ, ബസ്സ് സ്റ്റേഷനുകൾ, മറ്റ് പൊതു ​ഗതാ​ഗത ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം നോൾ കാർഡുകൾ ടോപ്പ് അപ്പ് ചെയ്യാവുന്നതാണ്. മാത്രമല്ല നോൾ കാർഡുകൾ ഉപയോ​ഗിച്ചാൽ ഓരോ തവണയും പോയിന്റുകൾ ലഭിക്കും. ആ പോയിന്റുകൾ ഉപയോ​ഗിച്ച് ദുബായ് മെട്രോ, ടാക്സി നിരക്കുകൾ, പൊതു ബസുകൾ അല്ലെങ്കിൽ പാർക്കിംഗ് ചാർജുകൾ എന്നിവ അടയ്‌ക്കുന്നതിന് ഓരോ തവണയും കിഴിവ് ലഭിക്കും

You May Also Like

More From Author

+ There are no comments

Add yours